അങ്കമാലി: കേന്ദ്രസര്‍ക്കാർ കൊണ്ടുവന്ന വാഹന നിയമഭേദഗതി തൊഴിലാളികളെ കുറ്റവാളികളാക്കാന്‍ മാത്രേമ സഹായിക്കൂ വെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം. കോണ്‍ഗ്രസിൻെറ മോട്ടോര്‍ വാഹന നയമാണ് വര്‍ധിതവീര്യത്തോടെ ബി.ജെ.പി സര്‍ക്കാറും നടപ്പാക്കുന്നത്. 1989ല്‍ രാജീവ് ഗാന്ധിയാണ് വികല മോട്ടോര്‍ നിയമഭേദഗതി കൊണ്ടുവന്നത്. കെ.എസ്.ആര്‍.ടി.എ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി 'മോട്ടോര്‍ വാഹന നിയമഭേദഗതിയും പൊതുമേഖല ട്രാന്‍സ്പോര്‍ട്ടും' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലക്ക് കൂടുതല്‍ സൗകര്യം ചെയ്തുകൊടുക്കലാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. രാജ്യസഭയില്‍ നിയമഭേദഗതിയെ എതിര്‍ത്തത് 17 പേര്‍ മാത്രമാണ്. കോണ്‍ഗ്രസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഓരോ വര്‍ഷവും 14 ശതമാനം വാഹനങ്ങളാണ് കേരളത്തില്‍ വര്‍ധിക്കുന്നത്. റൂട്ട് പെര്‍മിറ്റുകളെല്ലാം തോന്നിയപോലെയായി. ഏതൊരാള്‍ക്കും ഏതുറൂട്ടിലും ബസ് ഓടിക്കാമെന്ന അവസ്ഥയാണുള്ളത്. ട്രാന്‍സ്പോര്‍ട്ട് രംഗത്ത് ഇത് തികഞ്ഞ അരാജകത്വം സൃഷ്ടിക്കും. പൊതുഗതാഗത മേഖലയെ തകര്‍ക്കലാണ് മോദി സര്‍ക്കാറിൻെറ പരമലക്ഷ്യമെന്നും എളമരം ചൂണ്ടിക്കാട്ടി. സി.ഐ.ടി.യു അങ്കമാലി ഏരിയ സെക്രട്ടറി ടി.പി. ദേവസിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, ജില്ല സെക്രട്ടറി മണിശങ്കര്‍, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍, ജില്ല സെക്രട്ടറി ടി.എസ്. സജിത്ത്, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, തുറവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ്, പി.ടി. രാജീവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.