തുഷാർ വെള്ളാപ്പള്ളിക്ക് ഇന്ന്​ സ്വീകരണം

ആലുവ: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിക്ക് ഞായറാഴ്ച നെടുമ്പാശ്ശേരിയിലും ആലുവയിലും സ്വീകര ണം നൽകും. രാവിലെ ഒമ്പതിന് വിമാനത്താവളത്തിലെത്തുന്ന തുഷാറിനെ യോഗം പ്രസിഡൻറ് ഡോ. എം.എൻ. സോമ‍ൻെറ നേതൃത്വത്തിൽ സ്വീകരിക്കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി ആലുവ അദ്വൈതാശ്രമത്തിലെത്തും. ഗുരുമണ്ഡപത്തിലെ പ്രാർഥനക്കുശേഷം 11ന് ആശ്രമത്തിന് എതിർവശം ശിവഗിരി വിദ്യാനികേതൻ സ്‌കൂൾ മൈതാനിയിലാണ് സ്വീകരണ സമ്മേളനം. ഫുട്ബാൾ അക്കാദമി പ്രവേശനം ആലുവ: ആലുവ ഫുട്ബാൾ അക്കാദമിയിലേക്കുള്ള പുതിയ ബാച്ചി‍ൻെറ പ്രവേശനം മാർ അത്തനേഷ്യസ് സ്റ്റഡി സൻെററിൽ ഡിവൈ.എസ്.പി ജി. വേണു ഉദ്ഘാടനം ചെയ്തു. 30 കുട്ടികൾക്ക് കിറ്റ് നൽകി. അക്കാദമി ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. കേരള ഫുട്ബാൾ അസോസിയേഷൻ ഉപാധ്യക്ഷനായി െതരഞ്ഞെടുക്കപ്പെട്ട പി. പൗലോസിനെയും മികച്ച നേട്ടങ്ങൾ കൈവരിച്ച അക്കാദമിയിലെ പരിശീലനാർഥികളായ അർജുൻ കലാധരനെയും ടി.ജെ. അതുൽജിത്തിനെയും ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സി. ഓമന, കൗൺസിലർ പി.സി. ആൻറണി, യു.പി. എബ്രഹാം, എം.എം. ജേക്കബ്, ചിന്നൻ ടി. പൈനാടത്ത്, ടി.എം. വർഗീസ്, തമ്പി കലമണ്ണിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.