കാക്കനാട്: ഓണം പ്രമാണിച്ച് കൃഷിവകുപ്പ് പഴം പച്ചക്കറി വിപണിക്ക് ശനിയാഴ്ച തുടക്കം. ജില്ലയിലെ വിവിധ കൃഷിഭവൻ മുഖേ ന പഞ്ചായത്തുകളിലെ െതരഞ്ഞെടുത്ത സ്ഥലങ്ങളിലും ബ്ലോക്ക് തലത്തിലും 188 ചന്തകളാണ് ഒരുക്കുന്നത്. ഈമാസം 10 വരെ നീളുന്ന വിപണിയിൽ പഴം, പച്ചക്കറികൾക്ക് കമ്പോള വിലയിൽനിന്ന് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. വിവിധ ഫാമുകൾ, ജില്ല മണ്ണ് പരിശോധന ലാബ്, അഗ്മാർക്ക് ലാബ്, ആർ.എ.ടി.ടി.സി, കൃഷിവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് എന്നിവിടങ്ങളിലും വിപണി ഉണ്ടാകും. പൊതുവിപണിയിലെ സംഭരണ വിലയിൽനിന്ന് 10 ശതമാനം അധികം നൽകിയാണ് കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നത്. വട്ടവട, കാന്തല്ലൂർ മേഖലകളിൽനിന്നുള്ള ശീതകാല പച്ചക്കറികളും മറയൂർ ശർക്കര, കേര വെളിച്ചെണ്ണ എന്നിവയും വിപണിയിലുണ്ടാകും. ഹോട്ടി കോർപ്, വി.എഫ്.പി.സി.കെ എന്നിവയും സംയുക്തമായാണ് വിപണി ഒരുക്കുന്നത്. തുണി സഞ്ചികളിലായിരിക്കും പഴം പച്ചക്കറികൾ വിതരണം ചെയ്യുക. ഓണം വിപണി ഉദ്ഘാടനം കോലഞ്ചേരി ഹരിത എ ഗ്രേഡ് പച്ചക്കറി വിൽപന സ്റ്റാളിൽ രാവിലെ 9.30ന് കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.