കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻെറ പ്രിസം പദ്ധതിയിലേക്ക് സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസ ിസ്റ്റൻറ്, കണ്ടൻറ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ ഉണ്ടാക്കുന്നു. വാക്ക് ഇന്‍ ഇൻറർവ്യൂ സെപ്റ്റംബര്‍ 18ന് രാവിലെ 10.30ന് കണയന്നൂര്‍ താലൂക്ക് ഓഫിസ് സമുച്ചയത്തിലെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നടക്കും. രാവിലെ എട്ടുമുതല്‍ 9.30 വരെ രജിസ്റ്റർ ചെയ്യാം. സബ് എഡിറ്റര്‍ക്ക് ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ജില്ലയില്‍ ഒരു സബ് എഡിറ്റര്‍ ഒഴിവാണുള്ളത്. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറിന് ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദവും വേണം. കണ്ടൻറ് എഡിറ്റര്‍ക്ക് ബിരുദവും ജേണലിസം ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/മാസ് കമ്യൂണിക്കേഷനില്‍ ബിരുദം ആണ് യോഗ്യത. സമൂഹമാധ്യമങ്ങളില്‍ കണ്ടൻറ് ജനറേഷന്‍, ഗ്രാഫിക് ഡിസൈന്‍ എന്നിവയില്‍ പരിചയം വേണം. മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. ഒരാള്‍ ഒരു ജില്ലയിലേ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാവു. ഒരാള്‍ ഒരു തസ്തികയിലേക്കേ അപേക്ഷിക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.prd.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.