അരൂർ-എക്സ്റേ ദേശീയപാത പുനർനിർമാണം മന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അരൂർ-എക്സ്റേ ദേശീയപാത പുനർനിർമാണ ഉദ്ഘാടനവും അരൂർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച അരൂർ ഗവ. ഹൈസ്‌കൂൾ പുതിയ കെട്ടിടത്തിൻെറ നിർമാണ ഉദ്ഘാടനവും ടോയ്ലെറ്റ് കോംപ്ലക്സിൻെറ ഉദ്ഘാടനവും മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ദേശീയപാത 66ൻെറ 23.665 കിലോമീറ്റർ നീളം പുനർനിർമിക്കുന്നതിന് 4.71 കോടിയുടെ ഭരണാനുമതിയാണ് നടത്തിയത്. ഇതിൽ 17.235 കി.മീറ്റർ ദൈർഘ്യം മില്ലിങ് ആൻഡ് റീസൈക്ലിങ് രീതിയിലും ബാക്കി 6.43 കിലോമീറ്റർ ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചുമാണ് പുനർനിർമാണം. ജർമൻ നിർമിത യന്ത്രങ്ങൾ ഇതിനായി ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും വകയിരുത്തിയിട്ടുള്ള 93 ലക്ഷം രൂപ ഉപയോഗിച്ച് ഇരുനില കെട്ടിടമാണ് നിർമിക്കുക. ആറ് ക്ലാസ് മുറി, ഇരുനിലകളിലും ശൗചാലയമുറി എന്നിവയും ഉണ്ടാകും. എം.എൽ.എ ഫണ്ടിൽ നിന്നുമുള്ള 14.5 ലക്ഷം രൂപ ഉപയോഗിച്ച് ടോയ്ലറ്റ് ബ്ലോക്ക് നിർമിച്ചത്. എ.എം. ആരിഫ് എം.പി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ. സജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ, അരൂർ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്‌നമ്മ, ജില്ല പഞ്ചായത്ത് അംഗം ദലീമ ജോജോ, ടി.ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.