ആഗോള ബാങ്കിങ് സമ്മേളനം സമാപിച്ചു

കൊച്ചി: ബാങ്കിങ് സംരംഭങ്ങളുടെ ആഗോള കൂട്ടായ്മയായ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ബാങ്കിങ് ഓണ്‍ വാല്യൂസ് (ജി.എ.ബി.വി) ഏഷ് യ പസഫിക് ചാപ്റ്റര്‍ ഉച്ചകോടി സമാപിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിൻെറ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. ഏഷ്യ പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 24 പ്രതിനിധികൾ പങ്കെടുത്തു. ജി.എ.ബി.വിയിലെ പുതിയ അംഗങ്ങളായി നേപ്പാളിലെ എൻ.എം.ബി ബാങ്ക്, ജപാനിലെ ഡായ്ചി ബാങ്കുകളെ ഉള്‍പ്പെടുത്തി. ജി.എ.ബി.വി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍കോസ് എഗ്വിഗുറെന്‍, ഇസാഫ് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് എന്നിവർ സംസാരിച്ചു. ചെറുകിട, മൈക്രോഫിനാന്‍സ് ബാങ്കുകളും വായ്പ സംഘങ്ങളും ഉള്‍പ്പെടുന്ന സുസ്ഥിര ബാങ്കുകളുടെ ആഗോള സഖ്യമാണ് ജി.എ.ബി.വി. ഉച്ചകോടിയുടെ ഭാഗമായി പ്രതിനിധികള്‍ ഞാറക്കലിലെ ഇസാഫിൻെറ മൈക്രോ ബാങ്കിങ് വനിത സംഘങ്ങളുടെ പ്രവര്‍ത്തനം കാണാനെത്തി. ഇസാഫ് പിന്തുടരുന്ന കൂട്ടുത്തരവാദിത്ത സംഘ വായ്പരീതിയെക്കുറിച്ച് അറിയാനായിരുന്നു സന്ദര്‍ശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.