മലയാളവിഭാഗം പ്രവർത്തനമാരംഭിച്ചു

ആലുവ: സൻെറ് സേവ്യേഴ്സ് കോളജ് മലയാള വിഭാഗത്തിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നോവലിസ്‌റ്റ് ടി.ഡി. രാമകൃഷണൻ നിർവഹിച്ചു. മലയാള വിഭാഗം അധ്യക്ഷ നികിത സേവ്യർ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. വി.എസ്. മിനി, സമാജം സെക്രട്ടറി പി.എസ്. അനഘ എന്നിവർ സംസാരിച്ചു. ബൈത്തുറഹ്മക്ക് ഖത്തർ കെ.എം.സി.സിയുടെ രണ്ടുലക്ഷം ആലുവ: ശിഹാബ് തങ്ങൾ റിലീഫ് സെൽ ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി നിർമിക്കുന്ന മൂന്നാമത്തെ ബൈത്തുറഹ്മയുടെ നിർമാണഫണ്ടിലേക്ക് ഖത്തർ കെ.എം.സി.സി സൗത്ത് സോൺ രണ്ടുലക്ഷം രൂപ സഹായം നൽകി. ഖത്തർ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി ചെയർമാൻ പി.എ. മുബാറക്കിൽനിന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്‌ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. അബ്‌ദുൽ അസീസ്, ജില്ല കൗൺസിൽ അംഗം പി.എ. മെഹബൂബ്, യൂത്ത് ലീഗ് ആലുവ മണ്ഡലം വൈസ് പ്രസിഡൻറ് കെ.കെ. അബ്‌ദുൽ സലാം ഇസ്‌ലാമിയ, മുസ്ലിം ലീഗ് ശ്രീമൂലനഗരം പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എസ്. ഷാനവാസ്, ഖത്തർ കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി അംഗം പി.എസ്. ഷാജഹാൻ, പി.എം. അലി ഏലൂർ, സാനിഫ് അലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.