മെട്രോ യാർഡ് മൂലമുള്ള വെള്ളക്കെട്ട് ; കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ആലുവ: മെട്രോ യാർഡ് മൂലമുള്ള വെള്ളക്കെട്ട് പ്രശ്നത്തിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചവർപാടെത ്തയും പരിസര പ്രദേശങ്ങളിെലയും വെള്ളക്കെട്ട് പരിഹരിക്കാൻ നീർച്ചാലുകളും തോടുകളും വിപുലീകരിക്കുമെന്ന കരാർ കൊച്ചി മെട്രോ ലംഘിച്ചതിലാണ് കോൺഗ്രസ് ചൂർണിക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി ബി.എ.അബ്‌ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് ഷെഫീക്ക്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജി.മാധവൻ കുട്ടി, രാജു കുംബ്ലാൻ, ശാന്ത ഉണ്ണികൃഷ്ണൻ, സി.പി. നാസർ, വില്യം ആലത്തറ, കെ.കെ. ശിവാനന്ദൻ, സി.പി. നൗഷാദ്, ആർ.രഹൻ രാജ്, ഇ.എം ഷെരീഫ്, അബൂബക്കർ, മനു മൈക്കിൾ എന്നിവർ സംസാരിച്ചു. ചവർപാടത്തെ വെള്ളക്കെട്ട് പരിഹരിച്ചില്ലെങ്കിൽ മെട്രോ വില്ലേജിന് സ്‌ഥലം എടുക്കാനുളള ശ്രമം തടയുമെന്ന് മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.