മനയ്ക്കപ്പടിയിൽ അജ്​ഞാത ജീവി ആടിനെ കൊന്നുതിന്നു

കാലടി: പിരാരൂർ മനയ്ക്കപ്പടിയിൽ അജ്ഞാത ജീവി ഭീതി പരത്തുന്നു. വ്യാഴാഴ്ച രാത്രി മനയ്ക്കപ്പടി പാറേപ്പാടൻ ഷൈജുവി ൻെറ വീട്ടിലെ ആടിനെ കൊന്നുതിന്നു. കാലുകൾ ഒഴിച്ച് ബാക്കിയെല്ലാം ഭക്ഷിച്ചു. പുലിയാണെന്ന ഭീതിയിൽ വീട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചു. തുടർന്ന് വനം വകുപ്പിൻെറ രണ്ടു സംഘമെത്തി പരിശോധന നടത്തി. കോടനാട് വൈൽഡ് ലൈഫ് റെസ്ക്യൂവിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജെ.ബി. സാബു, ബീറ്റ് ഓഫിസർ കെ.സനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മലയാറ്റൂർ കാരയ്ക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഓഫിസർമാരായ യു.എസ്. സനോജ്്, പി.ടി. സ്റ്റൈവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകളല്ലെന്നും നായ കുടുംബത്തിൽപെട്ട ജീവിയാണെന്നും അറിയിച്ചു. ഇനിയൊരു ആക്രമണം ഉണ്ടായാൽ കെണിയൊരുക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.