കിഴക്കമ്പലം: പട്ടിമറ്റം ജയഭാരത് വായനശാലയുടെ സഹകരണത്തോടെ പട്ടിമറ്റം മാർ കൂറിലോസ് സ്കൂളിൽ നടന്ന സ്വതന്ത്ര ഭാരത ക്വിസ് മത്സരത്തിൽ കിഴക്കമ്പലം സൻെറ് ജോസഫ് സ്കൂളിന് ഒന്നാം സ്ഥാനം. ഞാറള്ളൂർ ബദ്ലഹേം ദയറാ സ്കൂൾ, അമ്പലമുകൾ വൊക്കേഷനൽ സ്കൂൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.എം. സലീം, വാഹിദ മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് ഫാ. ഷിബു ചെറിയാൻ, െറജി.സി.വർക്കി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.