ആലുവ: വാഴക്കുളം കുടുംബാരോഗ്യകേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) ലഭിച്ചു. എൻ.ക്യു.എ.എസ് നേടുന്ന ജില്ലയിലെ അഞ്ചാമത്തെ സർക്കാർ ആശുപത്രിയാണിത്. ഒ.പി, ലാബ്, ദേശീയ ആരോഗ്യ പരിപാടി, അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ശുചിത്വം, ഗുണമേന്മ, രോഗീസൗഹൃദം എന്നിവ വിലയിരുത്തിയാണ് അംഗീകാരം നല്‍കുന്നത്. 93 ശതമാനം മാര്‍ക്ക് നേടിയാണ് ഈ നേട്ടം കൈവരിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദമാക്കി മികച്ച സൗകര്യങ്ങളൊരുക്കുന്നതിൻെറ ഭാഗമായി 2017-18 സാമ്പത്തികവർഷമാണ് വാഴക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. ഈ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ് വാഴക്കുളം. സാമൂഹികാരോഗ്യകേന്ദ്രം പണ്ടപ്പിള്ളി, ജനറൽ ആശുപത്രി എറണാകുളം, നഗര പ്രാഥമികാരോഗ്യകേന്ദ്രം തൃക്കാക്കര, സാമൂഹികാരോഗ്യകേന്ദ്രം കീച്ചേരി എന്നിവയാണ് മുമ്പ് അംഗീകാരം നേടിയ ജില്ലയിലെ മറ്റുസ്ഥാപനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.