കൂത്താട്ടുകുളം: ടി.എം.ജേക്കബ് മെമ്മോറിയൽ ഗവ. കോളജ് മണിമലക്കുന്നിൽ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിളക്കമാർന്ന വിജയം. തെരഞ്ഞെടുപ്പ് നടന്ന 15 സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ വിജയിച്ചത്. നേരത്തേ മാഗസിൻ എഡിറ്റർ ഉൾപ്പെടെ അഞ്ച് എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ഫെബ സൂസൻ ജോൺ (ചെയ.),ആഗ്നസ് മരിയ ലാൽ (വൈസ് ചെയ.), എബിറ്റ് എം. വാവച്ചൻ (ജനറൽ സെക്രട്ടറി), ഡെന്നീസ് പീറ്റർ, സി. ആർ. അനൂപ് (യു.യു.സി), അർഷ ഗോപി, അഞ്ജിത ഏലിയാസ് (ലേഡിറപ്) എന്നിവരും ആർ. രേവതി, നിമ്മി ജേക്കബ്, വൈഷ്ണവ് ബിനു,വി.എൻ. നീരജ് , എൻ.ആർ. അനന്തു , ഗീവർ പീറ്റർ ബിജോയ്, അഖിൽ ജോർജ് എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എ. ഹരികൃഷ്ണൻ, അനന്ദു രവീന്ദ്രൻ, അനന്ദൻ ബിജു, ആതിര വേണു, ജിഷ്ണു മുരളീധരൻ എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്. ഫോട്ടോ: EM KKM MNIMALAKUNNU COLLEGE മണിമലക്കുന്ന് ഗവ. കോളജിൽ എസ്.എഫ്.ഐക്ക് ലഭിച്ച വിജയത്തിൽ നടന്ന ആഹ്ലാദ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.