പി. രാജു പാസ്​പോർട്ട്​ ഓഫിസർക്ക്​ വിശദീകരണം നൽകണം

കൊച്ചി: ക്രിമിനല്‍ കേസിനെക്കുറിച്ച് അറിയിക്കാതെ പാസ്‌പോർട്ടിന് അപേക്ഷിച്ചത് സംബന്ധിച്ച് വിശദീകരിക്കാൻ സി.പ ി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജു വ്യാഴാഴ്ച മേഖല പാസ്‌പോര്‍ട്ട് ഓഫിസറുടെ മുന്നില്‍ ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. രാവിലെ 11നാണ് ഹാജരാകേണ്ടത്. വിശദീകരണം പരിശോധിച്ച് ഈ മാസം 26ന് വൈകീട്ടോടെ രാജുവിനെ തീരുമാനം അറിയിക്കാൻ മേഖല പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഓഫിസറുടെ തീരുമാനം എതിരാണെങ്കില്‍ രാജുവിന് നിയമനടപടി സ്വീകരിക്കാം. സെപ്റ്റംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ സിറിയയിലെ ഡമസ്‌കസില്‍ നടക്കുന്ന സിറിയന്‍ തൊഴിലാളികളുടെ ഐക്യദാർഢ്യ പരിപാടിയില്‍ പങ്കെടുക്കാനാണ് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ രാജു പാസ്‌പോർട്ടിന് അപേക്ഷിച്ചത്. ജൂലൈ 24ന് തത്കാല്‍ പദ്ധതിവഴി അപേക്ഷിച്ച രാജുവിന് 25ന് പാസ്‌പോര്‍ട്ട് ലഭിച്ചു. 23ന് നടന്ന ഡി.ഐ.ജി ഓഫിസ് മാര്‍ച്ചില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിൻെറ വിവരങ്ങള്‍ അപേക്ഷസമയത്ത് നല്‍കിയിരുന്നില്ല. ഇത് പിന്നീട് കണ്ടെത്തിയ പാസ്‌പോർട്ട് അധികൃതര്‍ വിശദീകരണം തേടി. തുടര്‍ന്നാണ് രാജു ഹൈകോടതിയെ സമീപിച്ചത്. തനിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കില്ലെന്നും പാസ്‌പോര്‍ട്ട് പിടിച്ചെടുത്തേക്കുമെന്നും രാജു ആശങ്ക പ്രകടിപ്പിച്ചു. 23ന് ഉച്ചക്ക് 2.16ന് കേസെടുത്തിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. മറ്റൊരു കേസ് ആഗസ്റ്റ് അഞ്ചിന് ഒത്തുതീര്‍ന്നതായി കേന്ദ്രസര്‍ക്കാറും കോടതിയെ അറിയിച്ചു. 23ലെ കേസിനെക്കുറിച്ച് അറിയില്ലായിരുെന്നന്ന് രാജു തെളിയിക്കണമെന്ന് കോടതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.