നിർമലയിലും ഇലാഹിയയിലും എസ്.എഫ്.ഐ

മൂവാറ്റുപുഴ: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ നിർമല കോളജ് യൂനിയൻ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. നിർമലയിൽ മുഴുവൻ സീറ് റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. സബീൽ ഷാജി (ചെയ.) റസീല മൊയ്തീൻ ഷാ (വൈസ് ചെയ.) അനന്ദു കെ.എസ്. (ജന. സെക്ര.) സാംജോ മാത്യൂസ് ജോഷി (മാഗസിൻ എഡിറ്റർ) കെവിൻ ജോൺസ് രാജു (ആർട്സ് ക്ലബ് സെക്രട്ടറി) ടിേൻറാ വിൻസൻറ്, തോമസ് കുര്യൻ (യു.യു.സി ). പേഴയ്ക്കാപ്പിള്ളി ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയനിൽ എല്ലാ സീറ്റിലും എസ്. എഫ്. ഐ വിജയിച്ചു. മുഹമ്മദ് ഇർഫാൻ (ചെയ.) ആരതി (വൈസ് ചെയ.) മുഹമ്മദ് നൗഷാദ് (ജന. സെക്ര.) മുഹമ്മദ് സാലിഹ് (മാഗസിൻ എഡിറ്റർ) മുഹമ്മദ് അൻവർ (ആർട്സ് ക്ലബ് സെക്രട്ടറി) നുവൈസ് നാസർ, അലൻ സാേൻറാ (യു.യു.സി). എസ്.എഫ്.ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി ജിഷ്ണു ബിജു, പ്രസിഡൻറ് വിജയ് കെ. ബേബി, അഷ്കർ പി. ഷാജി, അജയ് അജിത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.