കുസാറ്റ്

സ്‌പെഷല്‍ സ്‌പോട്ട്് അഡ്മിഷന്‍ കൊച്ചി: പ്രളയവും മഴക്കെടുതിയും മൂലം കൊച്ചി സർവകലാശാലയുടെ പുളിങ്കുന്ന്് എൻജിനീയറിങ് കോളജിലെ സ്‌പോട്ട്് അഡ്മിഷനുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌പെഷല്‍ സ്‌പോട്ട്് അഡ്മിഷന്‍ നടത്തുന്നു. സ്‌പോട്ട്് അഡ്മിഷനില്‍ സർവകലാശാല നടത്തിയ ക്യാറ്റ് പരീക്ഷ എഴുതിയവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്‌പോര്‍ട്ട്് സൈസ് ഫോട്ടോ, ഫീസിനത്തിൽ ഏകദേശം 50,000 രൂപ ഉള്‍പ്പെടെ ഇൗമാസം 21ന് രാവിലെ 9.30ന് പുളിങ്കുന്ന്് എൻജിനീയറിങ് കോളജിലെത്തണം. വിശദവിവരങ്ങള്‍ക്ക് -ഫോണ്‍: 0477-2707500. ഐ.ബി.പി.എസ് പരിശീലനം കൊച്ചി: സർവകലാശാലയിലെ എംപ്ലോയ്‌മൻെറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ ആഗസ്റ്റ് 19 മുതല്‍ ഐ.ബി.പി.എസ് ബാങ്ക് പ്രബേഷനറി ഓഫിസര്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്ക് സമഗ്ര പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ആകെയുള്ള 30 സീറ്റില്‍ 10 എണ്ണം എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം ഫീസിളവോടെ സംവരണം ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവര്‍ ഓഫിസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2576756, 99462 08901. പി.ആര്‍.എം.ഒ പരീക്ഷ 25ന് കൊച്ചി: മാറ്റിെവച്ച പി.ആര്‍.എം.ഒ (പ്രീ റീജനല്‍ മാത്സ് ഒളിമ്പ്യാഡ്) പരീക്ഷ ഈമാസം 25ന് നടത്തുമെന്ന്് മാത്തമാറ്റിക്സ് വകുപ്പ് മേധാവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.