മാധ്യമപ്രവർത്തകൻെറ മരണം: ഡോക്ടറുടെ കുറിപ്പ് ചർച്ചയാകുന്നു ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിൻെറ മരണത്തി നുത്തരവാദിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ കൂട്ടുനിന്ന ഡോക്ടർമാരുടെ നിലപാട് ചോദ്യം ചെയ്ത് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർ എഴുതിയ േഫസ് ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ഫോറൻസിക് വിഭാഗത്തിലെ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഡോക്ടർമാർ കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിച്ച സംഭവം സമൂഹത്തിനും പുതുതലമുറ ഡോക്ടർമാർക്കും എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. നഷ്ടപരിഹാരത്തിനപ്പുറം പിതാവ് നഷ്ടപ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ദുഃഖാവസ്ഥ സ്വന്തം ജീവിതസാഹചര്യവുമായി ചേർത്തുവെച്ചാണ് ഡോക്ടർ പറയുന്നത്. ബഷീറിൻെറ മരണത്തിൽ കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന റിട്ട. എസ്.പി ജോർജ് ജോസഫിൻെറ വെളിപ്പെടുത്തൽകൂടി വന്ന സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടറാമിനെ രക്ഷിച്ചെടുക്കാൻ ഡോക്ടർമാർ ഒത്തുകളിച്ചു എന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻെറ കുറിപ്പ് കൂടുതൽ ചർച്ചക്ക് വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.