കൊച്ചി: നഗരത്തെ വെള്ളക്കെട്ടിൽനിന്ന് രക്ഷിക്കുന്ന ഇടപ്പള്ളി, കോച്ചാപ്പിള്ളി തോടുകളിലെ കൈയേറ്റം ഒഴിപ്പിച്ച ് നീരൊഴുക്ക് സുഗമമാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സർവേ വകുപ്പിനെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു. മഴെവള്ളം കടലിലേക്കൊഴുക്കാൻ സഹായിക്കുന്ന ഇൗ തോടുകളിലെ കൈയേറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര സ്വദേശി കെ.ടി. ചെഷയർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാർ, എറണാകുളം ജില്ല ഭരണകൂടം, കണയന്നൂർ തഹസിൽദാർ, എളംകുളം വില്ലേജ് ഒാഫിസർ, കൊച്ചി നഗരസഭ, കേരള തീരദേശ പരിപാലന അതോറിറ്റി തുടങ്ങിയ എതിർ കക്ഷികളോടാണ് വിശദീകരണം തേടിയത്. കൊച്ചി നഗരത്തിലെ മഴവെള്ളം കടലിലേക്ക് പ്രധാനമായും ഒഴുകിപ്പോകുന്നത് കടവന്ത്ര ചിലവന്നൂരിലെ കോച്ചാപ്പിള്ളി തോടും ഇടപ്പള്ളി തോടും വഴിയാണെന്ന് ഹരജിയിൽ പറയുന്നു. ഇവിടുത്തെ കൈയേറ്റം ഒഴിപ്പിക്കാൻ 2017 ജനുവരി 19ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഒാംബുഡ്സ്മാൻ ഉത്തരവിട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല. കൈയേറ്റം ഒഴിപ്പിക്കാൻ എതിർകക്ഷികൾക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.