''ഫാൻസി നമ്പറൊന്നും ഇപ്പോൾ വേണ്ട''; ലേലത്തുക ദുരിതാശ്വാസത്തിന് നൽകി പൃഥ്വിരാജ്

കാക്കനാട്: ഫാൻസി നമ്പർ സ്വന്തമാക്കാൻ കരുതിവെച്ച തുക ദുരിതക്കയത്തിൽ മുങ്ങുന്ന സഹജീവികൾക്ക് മാറ്റിവെച്ച് നടൻ പൃഥ്വിരാജ്. പുതുതായി വാങ്ങിയ റേഞ്ച് റോവർ വോഗിനുവേണ്ടി ബുക്ക് ചെയ്തിരുന്ന കെ.എൽ-07 സി.എസ് 7777 നമ്പർ സ്വന്തമാക്കാനുള്ള ലേലത്തിൽനിന്നാണ് പിന്മാറിയത്. ലേലത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇതിനുള്ള തുക ദുരിതാശ്വാസത്തിനുപയോഗിക്കുമെന്നും വെള്ളിയാഴ്ച രാവിലെ എറണാകുളം എൻഫോഴ്സ്മൻെറ് ആർ.ടി.ഒ ടി. മനോജ് കുമാറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ആർ.ടി.ഒ ഇതംഗീകരിച്ചു. ഫാൻസി നമ്പർ സ്വന്തമാക്കാൻ മറ്റ് രണ്ട് അപേക്ഷകൾ കൂടിയുള്ളതിനാലാണ് നമ്പർ ലേലത്തിനുവെച്ചത്. 50,000 രൂപ അടച്ച് ലേലത്തിന് ബുക്ക് ചെയ്തത് ദിവസങ്ങൾക്കുമുമ്പാണ്. നടൻ പിന്മാറിയതോടെ മൊബൈൽ കിങ് ഉടമ മുഹമ്മദ് ഫയാസ് തൻെറ വോക്സ് വാഗൺ പോളോക്കുവേണ്ടി 78,000 രൂപക്ക് ഈ നമ്പർ നേടി. കഴിഞ്ഞ ദിവസം ഒമ്പതുലക്ഷം രൂപയുടെ സാധനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക് പൃഥ്വിരാജ് നൽകിയത് വാർത്തയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.