പ്രളയക്കെടുതിയിൽ നഷ്​ടപരിഹാരം നിഷേധിച്ച വീട് മഴയിൽ തകർന്നു

പ്രളയക്കെടുതിയിൽ നഷ്ടപരിഹാരം നിഷേധിച്ച വീട് മഴയിൽ തകർന്നു പറവൂർ: ശക്തമായ മഴയിൽ കുതിർന്ന് ജീർണാവസ്ഥയിലായ വീട് തകർന്നുവീണു. ചിറ്റാറ്റുകര പഞ്ചായത്ത് 13ാം വാർഡ് കുന്നുകാട്ടിൽ ഷബീനയുടെ വീടാണ് വ്യാഴാഴ്ച രാത്രി തകർന്നത്. വർഷങ്ങളോളം പഴക്കമുള്ള വീടിന് കഴിഞ്ഞ പ്രളയത്തോടെ വിള്ളൽ വീഴുകയും ഗുരുതര രീതിയിൽ കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 10ഓടെയാണ് കനത്ത ശബ്ദം കേട്ടത്. ഷബീനയും മക്കളും സമീപത്തെ ഇവരുടെ തറവാട്ടുവീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് കിടന്നുറങ്ങിയത്. ഇതിനിെടയാണ് കനത്ത മഴയിൽ വീട് തകർന്നുവീണത്. ജീർണാവസ്ഥയിലായതിനാൽ കാറ്റും മഴയുള്ളപ്പോൾ ഷബീനയും മക്കളും മാതാപിതാക്കളോടൊപ്പമാണ് താമസിക്കാറുള്ളത്. ഇതുകാരണം ആളപായം ഉണ്ടായില്ല. പുതിയ വീടുണ്ടാക്കാൻ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ അനുവദിച്ചത് 10,000 രൂപ മാത്രമായിരുന്നു. തയ്യൽ തൊഴിലാളിയായ ഷബീനയുടെ ചെറിയ വരുമാനംകൊണ്ടാണ് ഇവർ കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ തയ്യൽ മെഷീനും നശിച്ചിരുന്നു.12 വയസ്സുള്ള മകൻ അഭിനവ് കൃഷ്ണയും അഞ്ച് വയസ്സുള്ള വൈഗ ലക്ഷ്മിയും പറവൂർ പുല്ലങ്കുളം സ്കൂളിലെ വിദ്യാർഥികളാണ്. ഷബീനയുടെ പിതാവ് ഷാജിയുടെ രണ്ടു പോത്തും രണ്ട് ആടും കഴിഞ്ഞ പ്രളയത്തിൽ ചെത്തങ്കിലും നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ല. ചിറ്റാറ്റുകര പഞ്ചായത്ത് അധികൃതരും വടക്കേക്കര വില്ലേജിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. EP-PVR- veed thakarnnu പടം- EP-PVR- veed thakarnnu- കഴിഞ്ഞദിവസത്തെ മഴയിൽ തകർന്ന വീടിന് മുന്നിൽ ഷബീനയും മക്കളും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.