അഞ്ച്​ ഇന്ത്യൻ വംശജരുടെ പൗരത്വം റദ്ദാക്കി നേപ്പാൾ

അഞ്ച് ഇന്ത്യൻ വംശജരുടെ പൗരത്വം റദ്ദാക്കി നേപ്പാൾ കാഠ്മണ്ഡു: വ്യാജ രേഖകൾ സമർപ്പിച്ചു നേടിയതെന്ന് ആരോപിച്ച് എട്ട് ഇന്ത്യൻ വംശജരുടെ പൗരത്വ സർട്ടിഫിക്കറ്റ് നേപ്പാൾ സർക്കാർ റദ്ദാക്കി. മന്ത്രിസഭ യോഗം ചേർന്നാണ് ഇവരുടെ നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. അശോക് ഷാ, ബിന്ദെ മഹാതോ തുടങ്ങി എട്ടുപേർക്കെതിരെയാണ് നടപടി. അതേസമയം, സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു മുമ്പ് മതിയായ അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ ജനത പാർട്ടി നേപ്പാൾ ജോയൻറ് സെക്രട്ടറി രാകേഷ് മിശ്ര ആവശ്യപ്പെട്ടു. അവശ്യ രേഖകൾ പരിശോധിക്കാതെയാണ് ഇവർക്ക് പൗരത്വരേഖ നൽകിയതെന്ന് സംശയിക്കുന്നതായും അങ്ങനെയെങ്കിൽ സർട്ടിഫിക്കറ്റ് നൽകിയവർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.