കൊച്ചി: ലഹരിയിൽ തിമിർക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ഐ.എസ്.എം സംസ്ഥാന സെമിനാർ. കെ.ഉമർ മൗലവിയടക്കമുള്ള നവോത്ഥാന നായകരുടെ ജീവചരിത്രം പഠന വിധേയമാക്കണം. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ബാബു സേട്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. സുലൈമാൻ നദവി, ശുക്കൂർ സ്വലാഹി, അഹ്മദ് അനസ് മൗലവി, അബ്ദുൽ ഹസീബ് മദനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആർ.എ. ഹംസ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷാ, സെക്രട്ടറി സലാഹുദ്ദീൻ മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതിൽ, അബ്ദുൽ ഗനി സ്വലാഹി, സഗീർ കാക്കനാട്, സുബൈർ പീടീയേക്കൽ, റഷീദ് ഉസ്മാൻ സേട്ട്, എം.എച്ച് ഫാരിഷ് എന്നിവർ സംസാരിച്ചു. റിയാസ് ബാവ സ്വാഗതവും അഫ്സൽ കൊച്ചി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.