ബഹുസ്വരതയുടെ ശബ്​ദമുയർത്തി സെൻസേഡ് ഫിലിം ഫെസ്​റ്റിവൽ

കൊച്ചി: കുസാറ്റിലെ ലേക്ക്സൈഡ് കാമ്പസിൻെറ 80ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാഗസിൻ കമ്മിറ്റിയും മെട്രോ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലേക്ക്സൈഡ് ഫിലിം ഫെസ്റ്റിവൽ 'സെൻസേഡ്' സമാപിച്ചു. രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 17 ചിത്രങ്ങളാണ് രണ്ടുദിവസം നീണ്ട മേളയിൽ ഉൾപ്പെടുത്തിയത്. ട്രാൻസ്ജെൻഡർ സമൂഹത്തിൻെറ ജീവിതം ആസ്പദമാക്കി 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്ത് സംവിധാനം ചെയ്ത 'എന്നോടൊപ്പം' പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ സംവിധായകനോടൊപ്പം അഭിനേതാക്കളായ സൂര്യ, ഇഷാൻ കെ. ഷാൻ, മിയ എന്നിവർ പങ്കെടുത്തു. കൊച്ചി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സംവിധായകരായ പ്രജേഷ് സെൻ (നമ്പി ദ സയൻറിസ്റ്റ്), രാജേഷ് ജെയിംസ് (ഇൻ തണ്ടർ ലൈറ്റിങ് റെയ്ൻ ), വിശാൽ വിശ്വനാഥൻ (കുഞ്ഞാപ്പി), പി.എസ്. അർജുൻ (ഊരാളി ബാൻഡ്), ഗിൽബർട്ട് ജോർജ് (ദ ഫീനക്സ് സ്റ്റേറ്റ്), കോറൽ വുമൻ ഡോക്യുമൻെററി നിർമിക്കാൻ പ്രചോദനമായ ഉമാമണി എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. മെട്രോ ഫിലിം സൊസൈറ്റി സെക്രട്ടറി ടി.ആർ. ജോർജ് സംസാരിച്ചു. സ്കൂൾ ഓഫ് മറൈൻ സയൻസ് ഡയറക്ടർ ആനിക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. പി.കെ. രഞ്ജിത് സ്വാഗതവും ഡോ. എസ്. അഭിലാഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.