അമൃതം പ്രഭാതഭക്ഷണ പദ്ധതി ഉദ്​ഘാടനം

വൈപ്പിന്‍: നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന അമൃതം പ്രഭാതഭക്ഷണം പദ്ധതിയുടെ മൂന്നാം വര്‍ഷത്തിലേക്ക് പദ്ധതി. മൂന്നാം വർഷത്തെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാലിപ്പുറം കര്‍ത്തേടം സൻെറ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ വരാപ്പുഴ ആര്‍ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി, കലക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ സംബന്ധിക്കും. 71 സ്‌കൂളുകളിലെ പ്രീ പ്രൈമറി മുതല്‍ ഏഴാംതരം വരെയുള്ള 12,703 വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും. ആരോഗ്യ കാര്‍ഡ് പുതുക്കല്‍ ഇന്നും നാളെയും വൈപ്പിന്‍: ഞാറക്കല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്നും നാളെയും എസ്.സി വനിത വ്യവസായ കെട്ടിടത്തില്‍ നടക്കും. ഗുണഭോക്താക്കള്‍ നിലവിലെ ആര്‍.എസ്.ബി.വൈ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 50 രൂപ ഫീസ് എന്നിവയുമായി എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.