എസ്.എഫ്.ഐ അതിക്രമങ്ങൾക്ക് ഇരയായവരുടെ ഒത്തുചേരൽ ഇന്ന് തിരുവനന്തപുരത്ത്

എസ്.എഫ്.ഐ അതിക്രമങ്ങൾക്ക് ഇരയായവരുടെ ഒത്തുചേരൽ ഇന്ന് തിരുവനന്തപുരത്ത് തിരുവനന്തപുരം: കേരളത്തിലെ വിവിധ കലാലയങ്ങളിൽ എസ്.എഫ്.ഐയുടെ അതിക്രമങ്ങൾക്ക് ഇരയാവുകയും ചെറുത്തുനിന്ന് സംഘടന പ്രവർത്തനം നടത്തുകയും ചെയ്തവരുടെ സംഗമം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. ഫ്രറ്റേണിറ്റി മൂവ്മൻെറിൻെറ നേതൃത്വത്തിൽ വൈകീട്ട് മൂന്നിന് യൂനിവേഴ്സിറ്റി കോളജിനു സമീപമാണ് പരിപാടി. 'എന്താണ് എസ്.എഫ്.ഐയുടെ കാമ്പസ് ജനാധിപത്യം? അതിജീവിച്ചവർ സംസാരിക്കുന്നു' തലക്കെട്ടിൽ നടക്കുന്ന സംഗമം ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. കണ്ണൂർ, എം.ജി, കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസുകൾ, തൃശൂർ, തലശ്ശേരി ഗവൺമൻെറ് എൻജിനീയറിങ് കോളജുകൾ, മടപ്പള്ളി, മഹാരാജാസ്, എസ്.ഡി കോളജ്, യൂനിവേഴ്സിറ്റി കോളജ് തുടങ്ങി കേരളത്തിലെ പ്രമുഖ കാമ്പസുകളിൽ നിന്നുള്ള ജനാധിപത്യ പോരാളികളും പ്രതിനിധികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.