നെഹ്​റു ട്രോഫിയിൽ മാറ്റുരക്കാൻ 'ശ്രീമുത്തപ്പൻ ഇരുട്ടുകുത്തി'

നെട്ടൂർ: ഈ മാസം പത്തിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നതിന് ചേപ്പനം-ചാത്തമ്മ പ്രദേശത്തെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശ്രീമുത്തപ്പൻ ഇരുട്ടുകുത്തി പരിശീലനത്തുഴച്ചിൽ ആരംഭിച്ചു. ടി.കെ. പരമേശ്വരൻ ക്യാപ്റ്റനായും ടെഡി ഡേവിഡ് വൈസ് ക്യാപ്റ്റനായും രവീന്ദ്രൻ ലീഡിങ് ക്യാപ്റ്റനായുമാണ് ശ്രീമുത്തപ്പൻ എന്ന ഇരുട്ടുകുത്തി വിഭാഗത്തിൽപ്പെട്ട 30-35 പേർ തുഴയുന്ന ഓടി പങ്കെടുക്കുന്നത്. തുഴക്കാർക്ക് ചിട്ടയായ പരിശീലനവും ഭക്ഷണരീതിയും തരപ്പെടുത്തിയുള്ള ട്രയൽ ദിവസവും രാവിലെ 5.30 മുതൽ ഏഴുവരെ ചേപ്പനം കായലിൽ നടന്നുവരുന്നുണ്ട്. ഞായറാഴ്ച നടന്ന ട്രയൽ ഉദ്ഘാടനം കുമ്പളം ഗ്രാമപഞ്ചായത്ത് അംഗം സി.ടി. അനീഷ് നിർവഹിച്ചു. ചേപ്പനം ഫ്രണ്ട്സ് ബോട്ട് ക്ലബിൻെറ ആഭിമുഖ്യത്തിലാണ് മത്സരത്തിന് ശ്രീമുത്തപ്പൻ ഇരുട്ടുകുത്തി തയാറെടുപ്പ് നടത്തുന്നത്. ക്ലബ് പ്രസിഡൻറ് മണിയപ്പൻ, സെക്രട്ടറി ഷിഹാബ്, ട്രഷറർ കെ.എം. രാജേഷ് എന്നിവർ സംസാരിച്ചു. അണിയത്ത് പുഷ്പൻ പനങ്ങാട്, അമരത്ത് പ്രശാന്ത് താന്തോണിതരുത്ത്, സുബ്ബയ്യൻ താന്തോണിത്തുരുത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തുഴച്ചിലുകാർക്ക് പരിശീലനം നൽകുന്നത്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോൺഗ്രസ് ഉദയംപേരൂർ: ഉദയംപേരൂർ ഒന്നാം വാർഡിൽ മാന്തി തോട് കൈയേറി സ്വകാര്യവ്യക്തി മതിൽ കെട്ടിയത് ഒഴിപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനം നടപ്പാക്കാൻ സെക്രട്ടറി അനാസ്ഥ കാട്ടുന്നുവെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ. അടിമപ്പറമ്പ് കാളിയങ്കര റോഡിൽ പഞ്ചായത്ത് ആസ്ഥാനത്തുണ്ടായിരുന്ന മരങ്ങൾ സി.പി.എം നേതാക്കൾ മുറിച്ചുവിറ്റ കേസ് നടപടികൾ വൈകിച്ചും പൊലീസിന് മതിയായ രേഖകൾ നൽകാതെയും ദുർബലമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലൂക്ക് വികസന സമിതിയംഗം കൂടിയായ ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് കൈയേറ്റം സംബന്ധിച്ച് വിശദീകരണം സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം നൽകിയില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കൂടിയ താലൂക്ക് വികസന സമിതി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് ശിപാർശ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.