ഔഷധേശ്വരി ക്ഷേത്രത്തിൽ ആനയൂട്ട്​

കൂത്താട്ടുകുളം: ശ്രീധരീയം നെല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തിൽ ആനയൂട്ടും ഔഷധസേവയും നടന്നു. സംസ്ഥാനത്തിൻെറ വിവിധഭാഗങ്ങളിൽനിന്നുള്ള 21 ആനകൾ പങ്കെടുത്തു. സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിൻെറ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ആരംഭിച്ചത്. ഔഷധക്കൂട്ടുകൾ ചേർത്ത് തയാറാക്കിയ ചോറും മറ്റ് ദ്രവ്യങ്ങളും ആനകൾക്ക് നൽകി. നെല്യക്കാട്ട് മന നാരായണൻ നമ്പൂതിരി, ശ്രീദേവി അന്തർജനം, ജയശ്രീ പി.നമ്പൂതിരി, ഹരി എൻ.നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ഡോ. ശ്രീകാന്ത്, ആർ. ശ്യാംദാസ് എന്നിവർ നേതൃത്വം നൽകി. മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടന്നു. കർക്കടക മാസത്തിൽ ദിവസേന ക്ഷേത്രത്തിൽ ഔഷധസേവ നടക്കുന്നുണ്ട്. 27ന് ഔഷധപൊങ്കാലയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.