ഡൽഹി ഇമാം കൊച്ചി ബിഷപ്പിനെ സന്ദർശിച്ചു

മട്ടാഞ്ചേരി: ജാതി, മത ചിന്തകൾക്ക് അതീതമായി രാജ്യത്തിൻെറ പുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് പ്രവർത്തി ക്കണമെന്ന് ഡൽഹി ഇമാം മൗലാന ഉമർ അഹമ്മദ് ഇല്ല്യാസ്. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലുമായി ബിഷപ് ഹൗസിൽ സൗഹൃദ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇമാം. നാട്ടിൽ സമാധാനാന്തരീക്ഷം നിലനിൽക്കേണ്ടത് ഏവരുടെയും ആവശ്യമാണ്. ഒരു ഇന്ത്യ ഒരു ജനത എന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിൻെറ വളർച്ചക്ക് പരസ്പരം കൈകോർക്കണമെന്ന് ബിഷപ് ഡോ. ജോസഫ് കരിയിലും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ ഒരുമയും അനിവാര്യമാണെന്ന് ബിഷപ് പറഞ്ഞു. സാമൂഹിക പ്രവർത്തകരായ എ.എം. നൗഷാദ്, കെ.ബി. ഹനീഫ്, ബേസിൽ ഡിക്കോത്ത എന്നിവരും ഇമാമിനൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.