കൊച്ചി: ഇന്ത്യയിൽ വർധിച്ചുവരുന്ന ഹൃദ്രോഗങ്ങളുടെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്ത് രാജ്യത്തിൻെറ വിവിധ ഭാഗങ് ങളില്‍നിന്ന് എണ്ണൂറിലധികം ഹൃദ്രോഗ ചികിത്സവിദഗ്ധർ പങ്കെടുത്ത സി.എസ്.ഐ ഹാര്‍ട്ട് ഫെയിലര്‍ സമ്മേളനം സമാപിച്ചു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയാണ് രണ്ടുദിവസത്തെ രാജ്യാന്തര ഹാര്‍ട്ട് ഫെയിലയര്‍ സമ്മേളനം നടത്തിയത്. ഈ മാസം എട്ടുമുതല്‍ 14 വരെ 25 സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഹൃദ്രോഗികളുടെ രോഗവിവരങ്ങള്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ട് സേമ്മളനം പുറത്തിറക്കി. റിപ്പോര്‍ട്ട് ആശ്വാസ്യമായ ചിത്രമല്ല നല്‍കുന്നതെന്ന് ഹാര്‍ട്ട് ഫെയിലയര്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. അംബുജ് റോയ് പറഞ്ഞു. ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് അർബുദത്തെക്കാള്‍ കൂടുതലാണ്. 60 വയസ്സിന് മുകളിലുള്ളവെരക്കാള്‍ താരതമ്യേന ഹൃദ്രോഗം കൂടുതലുള്ളത് ചെറുപ്പക്കാര്‍ക്കാണ്. കഠിന ഹൃദയാഘാതത്തിൻെറ അനന്തരഫലമായി ഹൃദയസ്തംഭനം സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല -ഡോ. അംബുജ് റോയ് പറഞ്ഞു. 50 ശതമാനം രോഗികളിേല മുന്‍കൂട്ടി രോഗനിര്‍ണയം സാധ്യമാകൂവെന്ന് എയിംസ് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്. രാമകൃഷ്ണന്‍ പറഞ്ഞു. രോഗനിര്‍ണയത്തിന് മെച്ചപ്പെട്ട പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹൃദയാരോഗ്യം നിലനിര്‍ത്തുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗമെന്നും ചിട്ടയായ ആരോഗ്യപരിശോധനയും വ്യായാമവും വഴി രോഗം അകറ്റിനിര്‍ത്താമെന്നും സി.എസ്.ഐ നിയുക്ത പ്രസിഡൻറ് ഡോ. എം.കെ. ദാസ് പറഞ്ഞു. ഹാര്‍ട്ട് ഫെയിലയര്‍ മൂലം ഒരുവര്‍ഷത്തില്‍ 30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എ. ജാബിര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തിനിെട 50 ശതമാനം മാത്രമാണ് അതിജീവന നിരക്കെന്നും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഹൃദയം, ഹൃദ്രോഗ പ്രതിരോധം, വ്യായാമത്തിൻെറ ആവശ്യകത എന്നിവയുടെ പ്രചാരണത്തിന് ഞായറാഴ്ച 20 കി.മി. സൈക്ലത്തണ്‍ നടന്നു. ഹാര്‍ട്ട് ഫെയിലയര്‍ സൊസൈറ്റി ഓഫ് അമേരിക്ക പ്രസിഡൻറ് പ്രഫ. റണ്‍ഡാള്‍ സ്റ്റാര്‍ലിങ് ഫ്ലാഗ് ഓഫ് നടത്തി. സമാപന സമ്മളനത്തില്‍ കലക്ടര്‍ എസ്. സുഹാസ് പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക ചെയര്‍മാന്‍ ഡോ.പി.പി. മോഹനന്‍ പറഞ്ഞു. രണ്ടുദിവസത്തെ സമ്മേളനത്തില്‍ അമ്പതിലധികം ശാസ്ത്ര സെഷനുകളും മൂന്ന് പ്രധാന വര്‍ക്ക്‌ഷോപ്പും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.