കൂത്താട്ടുകുളം: ജപ്പാനിലെ ടോക്കിയോ നഗരത്തിൽനിന്നുള്ള തക്കാക്കി സുമിനോയും സയാക്കോ ആബേയും ഞായറാഴ്ച രാവിലെ പര മ്പരാഗത കേരളീയ വേഷത്തിൽ കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിൽ എത്തി. ക്ഷേത്രത്തിൽ പുജിച്ച് നൽകിയ മാലകൾ പരസ്പരം അണിയിച്ച് ജീവിതപങ്കാളികളാകുേമ്പാൾ സുമിനോയുടെ മനസ്സിൽ ഒരുവർഷം മുമ്പ് മൊട്ടിട്ട ഒരു ആഗ്രഹത്തിലെ സാഫല്യം കൂടിയായിരുന്നു. സുമിനോയുടെ അടുത്ത സുഹൃത്തിൻെറ വിവാഹം കഴിഞ്ഞവർഷം ശ്രീധരീയം ക്ഷേത്രത്തിലാണ് നടന്നത്. ഇതിൽനിന്നുള്ള പ്രചോദനമാണ് സുമിനോയും ആബേയും ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം വിവാഹ വേദിയായി നിശ്ചയിക്കാൻ പ്രേരണയായതെന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സൃഹൃത്തിൻെറ അമ്മ കിയോക്കോ ഹരാഡ പറഞ്ഞു. മകൻെറ വിവാഹത്തിൽ പങ്കെടുക്കാൻ കിയോക്കോ കഴിഞ്ഞവർഷവും കൂത്താട്ടുകുളത്ത് എത്തിയിരുന്നു. സുമിനോ പെയിൻറിങ് ആർട്ടിസ്റ്റാണ്. വധു ആബേ ഡിസൈനറും. ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17 അംഗ സംഘം ജപ്പാനിൽനിന്ന് എത്തിയിട്ടുണ്ട്. ശ്രീധരീയം ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ പഞ്ചാരിമേളവും നടക്കുന്നതിനിടയിലായിരുന്നു വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.