കൊച്ചി: വടയാർ ശശിയുടെ 'സ്നേഹക്കൂട്' ചെറുകഥ സമാഹാരം നോവലിസ്റ്റ് കെ.എൽ. മോഹനവർമ ആദ്യപ്രതി ശ്രീകുമാരി രാമചന്ദ് രന് നൽകി പ്രകാശനം ചെയ്തു. കേരള സാഹിത്യമണ്ഡലമാണ് പ്രസാധകർ. ഇ.കെ. മുരളീധരൻ, കെ.എ. ഉണ്ണിത്താൻ, കലൂർ ഉണ്ണികൃഷ്ണൻ, വടയാർ ശശി, മാധവൻകുട്ടി അറ്റാഞ്ചേരി, കെ.എക്സ്. ലൂയിസ്, മൃണാലിനി എന്നിവർ സംസാരിച്ചു. സി.പി. മമ്മു അവാർഡ് എം.എം. ലോറൻസിന് സമ്മാനിച്ചു കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷൻ സി.പി. മമ്മു എൻഡോവ്മൻെറ് അവാർഡ് എം.എം. ലോറൻസിന് സമ്മാനിച്ചു. ഹിസ്റ്ററി അസോസിയേഷൻ പ്രസിഡൻറ് കെ.എൽ. മോഹനവർമ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. എൻ. അശോക്കുമാർ, സെക്രട്ടറിമാരായ വി.എം. ഷംസുദ്ദീൻ, എൻ.എം. ഹസൻ, വൈസ് പ്രസിഡൻറ് ഡോ. ചാൾസ് ഡയസ്, ട്രഷറർ പി.എ. മെഹ്ബൂബ്, സൈനബ മമ്മു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.