പാതയോരത്തെ വൈദ്യുതി പോസ്​റ്റുകൾ നീക്കുന്നില്ല: എലിമിനേഷൻ ബ്ലാക്ക് സ്പോട്ട് പദ്ധതി അവതാളത്തിൽ

ഹരിപ്പാട്: വശങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ നീക്കുന്നത് വൈകുന്നതിനാൽ ദേശീയപാത പദ്ധതിയായ എലിമിനേഷൻ ബ്ലാക്ക് സ് പോട്ട് അവതാളത്തിലാകുന്നു. കുഴികൾ നിർമാർജനം ചെയ്തും ആവശ്യമുള്ളിടത്ത് വീതികൂട്ടുകയും ചെയ്യുന്ന ദേശീയപാത പദ്ധതിയാണ് എലിമിനേഷൻ ബ്ലാക്ക് സ്പോട്ട്. ജില്ലയിൽ കൃഷ്ണപുരം മുക്കട, നങ്ങ്യാർകുളങ്ങര ജങ്ഷൻ, കരുവാറ്റ വഴിയമ്പലം ജങ്ഷൻ, എരമല്ലൂർ തുടങ്ങി നാലിടത്താണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്റ്റുകൾ നീക്കാത്തത്. പി.ഡബ്ല്യു.ഡി അധികൃതർ വൈദ്യുതി അധികൃതർക്ക് പണം നൽകിയിട്ടും പോസ്റ്റുകൾ നീക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുന്നില്ല. കഴിഞ്ഞ മാർച്ചോടെ റോഡ് നിർമാണജോലികൾ 80 ശതമാനവും പൂർത്തീകരിച്ചതാണ്. ബാക്കി ജോലികൾ പോസ്റ്റുകൾ നീക്കിയാലേ നടത്താൻ പറ്റൂവെന്ന് പി.ഡബ്ല്യു.ഡി ദേശീയപാതവിഭാഗം അധികൃതർ പറയുന്നു. ഇപ്പോഴത്തെ ജോലി തീർത്തിട്ട് രണ്ടുമാസം പിന്നിടുന്നു. വീതി കൂട്ടിയ റോഡിൻെറ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ അപകടക്കെണിയായിട്ടുണ്ട്. കരുവാറ്റ വഴിയമ്പലം ജങ്ഷനിൽതന്നെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മുക്കട, നങ്ങ്യാർകുളങ്ങര, എരമല്ലൂർ എന്നിവിടങ്ങളിലും അപകടങ്ങൾക്ക് കുറവില്ല. മുക്കടയിൽ രണ്ടും നങ്ങ്യാർകുളങ്ങരയിൽ അഞ്ചും കരുവാറ്റയിൽ 19ഉം എരമല്ലൂർ മൂന്നും പോസ്റ്റുകളാണ് നീക്കേണ്ടത്. അഞ്ചരക്കോടിയുടെ റോഡ് പദ്ധതിയാണ് പൂർത്തീകരിക്കാതെ കിടക്കുന്നത്. ജോലികൾ പെട്ടെന്ന് തീർക്കണമെന്ന് സുപ്രീം കോടതി നിർദേശവുമുള്ളതാണെന്ന് പി.ഡബ്ല്യു.ഡി അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രവേശനം തുടങ്ങി കായംകുളം: പട്ടികജാതി വികസന വകുപ്പിൻെറ മേൽനോട്ടത്തിലുള്ള ഒാച്ചിറ ഗവ. െഎ.ടി.െഎയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഡി സിവിൽ, പ്ലംബർ ട്രേഡുകളിലെ പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ തുടങ്ങി. 10ാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം 29ന് വൈകീട്ട് അഞ്ചിനുമുമ്പ് െട്രയിനിങ് സൂപ്രണ്ട്, പ്രിൻസിപ്പൽ മുമ്പാകെ സമർപ്പിക്കണം. ഫോൺ: 0476-2691222.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.