തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്​ നികുതി കുറക്കാനുള്ള നീക്കം അഴിമതി -ചെന്നിത്തല

ആലപ്പുഴ: നഗരസഭ അനധികൃതമെന്ന് കണ്ടെത്തിയ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടയിലെ ലേക് പാലസ് റിസോര്‍ട്ടിലെ കെ ട്ടിട നികുതി കുറക്കാനുള്ള തീരുമാനം അഴിമതിയും ക്രമവിരുദ്ധവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശരിയായ അന്വേഷണം നടത്തിയാണ് കെട്ടിടങ്ങള്‍ അനധികൃതമെന്ന് കണ്ടെത്തുകയും 2.71 കോടി രൂപ നികുതി ചുമത്തുകയും ചെയ്തത്. പുനര്‍നിര്‍ണയം നടത്തി 35 ലക്ഷമായി കുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് സി.ഒ.ടി. നസീറിനുനേരെ നടത്തിയ അക്രമം. നസീര്‍ ഗുരുതര ആരോപണം ഉന്നയിച്ച തലശ്ശേരി എം.എല്‍.എയെ പ്രതിയാക്കി കേെസടുത്ത് അന്വേഷിക്കണം. നിയമസഭയില്‍ പേരെടുത്ത് പറഞ്ഞിട്ടും തലശ്ശേരി എം.എല്‍.എ ആരോപണം നിഷേധിക്കാതിരുന്നത് ശരിയായതുകൊണ്ടാണ്. ആലപ്പുഴയില്‍ വോട്ട് കുറഞ്ഞത് കെ.വി. തോമസ്, പി.സി. വിഷ്ണുനാഥ്, കെ.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളായ സമിതി അന്വേഷിക്കുന്നുണ്ട്. എറണാകുളം സി.ഐ നവാസിനെ കാണാതായിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസിന് തുമ്പ് കിട്ടിയിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സേനക്ക് യോജിച്ചതല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് എം. ലിജുവും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.