നെടുമ്പാശ്ശേരി: ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ വിവിധ ജോലികൾക്ക് കേരളത്തിൽ എത്തിക്കുന്ന സംഘങ്ങൾ പെരുകുന ്നു. ബിഹാർ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായും കുട്ടികളെ കൊണ്ടുവരുന്നത്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത് മലയാളികളായ ചിലരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവരെന്ന രേഖയുണ്ടാക്കിയാണ് ഹോട്ടലുകളിലും മറ്റും ജോലിക്ക് നിർത്തുന്നത്. ഇതിന് വ്യാജ ആധാർകാർഡ് ഉണ്ടാക്കുന്നുണ്ട്. കേരളത്തിന് പുറത്തുെവച്ചാണ് ഇത്തരത്തിൽ വ്യാജ ആധാർകാർഡ് ഉണ്ടാക്കുന്നതെന്നാണ് സംശയിക്കുന്നത്. പെൺകുട്ടികളെ വീട്ടുജോലിക്കുവേണ്ടിയും ഇത്തരത്തിൽ കൊണ്ടുവരുന്നുണ്ട്. കുട്ടിക്കടത്ത് വർധിച്ചതിനെത്തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പരിശോധന ഊർജിതമാക്കുന്നുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ പ്രത്യേക സംവിധാനവുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തുന്നവർ പ്രായം തെളിയിക്കാൻ ഹാജരാക്കുന്ന രേഖകൾ വ്യാജമാണോയെന്ന് പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ കുറഞ്ഞതും കനത്ത മഴയും മൂലം ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിലവസരം കുറഞ്ഞിരിക്കുകയാണ്. ഇതുമൂലം പലരും വാടക നൽകാനും ഭക്ഷണം കഴിക്കാനുംവരെ ബുദ്ധിമുട്ടുകയാണ്. തുടർന്ന് പലരും വീടുകൾ കയറിയിറങ്ങി തൊഴിൽ തേടുന്ന പ്രവണതയും കൂടി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.