റൺവേ നവീകരണം; നവംബർ 20 മുതൽ നെടു​മ്പാശ്ശേരിയിൽ പകൽ സർവിസുകൾക്ക് നിയന്ത്രണം

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ റൺവേയുടെ റീ കാർപറ്റിങ് പ്രവർത്തനം നവംബറിൽ തുടങ്ങും. 10 വർഷം കൂടുമ്പോൾ ചെയ്യേണ്ട റൺവേ നവീകരണം തുടങ്ങുന്നതിനാൽ നവംബർ 20 മുതൽ നാലുമാസത്തേക്ക് വിമാനത്താവളത്തിൽനിന്ന് പകൽ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ കാലയളവിൽ പകൽ സർവിസുകൾ രാത്രിയിലേക്ക് മാറ്റും. 1999ലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2009ൽ ആദ്യ റൺവേ റീ കാർപറ്റിങ് നടന്നു. 2019ൽ രണ്ടാം റീ കാർപറ്റിങ് തുടങ്ങണം. 2019 നവംബർ 20 മുതൽ 2020 മാർച്ച് 28 വരെയാണ് ഈ പ്രവർത്തനം. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാകും നിർമാണപ്രവർത്തനം നടക്കുക. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റൺേവയിൽ ഓരോ ഭാഗത്തും റീ ടാറിങ് നടത്തും. ടാർ ചെയ്ത സ്ഥലം മണിക്കൂറുകൾക്കുള്ളിൽ ലാൻഡിങ്ങിന് സജ്ജമാക്കുകയും വേണം. നിലവിൽ കാറ്റഗറി-ഒന്ന് റൺവേ ലൈറ്റിങ് സംവിധാനമാണ് കൊച്ചിയിലുള്ളത്. ഇത് കാറ്റഗറി-മൂന്നിലേക്ക് ഉയർത്തും. റൺേവയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ. ഇത് 15 മീറ്ററാക്കും. ആയിരത്തഞ്ഞൂറിലേറെ പുതിയ ലൈറ്റുകൾ സ്ഥാപിക്കുകയും വേണം. 151 കോടി രൂപയാണ് റൺവേ റീ കാർപറ്റിങ് ജോലിക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ വിമാനം ഉയരാനും ഇറങ്ങാനും (ടേക് ഓഫ്/ ലാൻഡിങ്) കഴിയില്ല. ഈ സമയെത്ത എല്ലാ സർവിസും വൈകീട്ട് ആറുമുതൽ രാവിലെ 10 വരെ സമയത്തേക്ക് പുനഃക്രമീകരിക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിേനന ശരാശരി 240 ടേക് ഓഫ്/ ലാൻഡിങ് കൊച്ചി വിമാനത്താവളത്തിൽ നടക്കുന്നുണ്ട്. രാജ്യാന്തര സർവിസുകളിൽ ഭൂരിഭാഗവും നിലവിൽ വൈകീട്ട് ആറുമുതൽ രാവിലെ 10 വരെയാണ്. 35 ആഭ്യന്തര സർവിസ് പുതിയ സമയക്രമത്തിലേക്ക് മാറേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.