ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി കുടുംബക്ഷേമ ഉപകേന്ദ്രം കാറ്റിലും മഴയിലും തകർന്നു. മേൽക്കൂര പൂർണമായും ഇളകിമാറി സമീപത്തെ വീടിൻെറ ശൗചാലയത്തിനുമുകളിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. ആശ വർക്കർമാരടക്കം പത്തോളം ജീവനക്കാരായ വനിതകൾ നാലുമണിയോടെ പുറത്തുപോയ സമയത്താണ് സംഭവം. 35 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഉപകേന്ദ്രം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിൻെറ പല ഭാഗങ്ങളും ജീർണിച്ച നിലയിലാണ്. ജനാലകളും വാതിലുകളും ദ്രവിച്ച്, ഭിത്തികൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. ഭിത്തികളും മേൽക്കൂരയും ഏതുസമയത്തും നിലംപതിക്കാൻ സാധ്യതയേറെയാണ്. പാലമേൽ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളി, മാമ്മൂട്, എരുമക്കുഴി വാർഡുകളിലെയും പുലികുന്ന്, കഞ്ചികോട്, കുടശ്ശനാട് ഭാഗത്തുനിന്നും എത്തുന്ന രോഗികളുടെയും പ്രധാന ആശ്രയ കേന്ദ്രമാണ് ഈ ആരോഗ്യകേന്ദ്രം. ആഴ്ചയിൽ സ്ത്രീകളും കുട്ടികളുമടക്കം 250നുമേൽ രോഗികൾ ഇവിടെ എത്തുന്നതായാണ് രേഖ. ഉപകേന്ദ്രത്തിൻെറ നിലനിൽപിനാവശ്യമായ ഒരുവിധ പ്രവർത്തനവും പഞ്ചായത്തിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുന്നിെല്ലന്ന ആക്ഷേപം ശക്തമാണ്. അറ്റകുറ്റപ്പണി നടത്താൻ രണ്ടുവർഷം മുമ്പ് ആറുലക്ഷം രൂപയോളം ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിരുെന്നങ്കിലും അപര്യാപ്തമായതിനാൽ നിർമാണപ്രവർത്തനങ്ങൾ നടന്നില്ല. ലൈഫ് പദ്ധതി: പ്രതിപക്ഷ അംഗങ്ങൾ പരാതി നൽകി മാന്നാർ: സംസ്ഥാന സർക്കാറിൻെറ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണകർത്താക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പദ്ധതിയുടെ മൂന്നാംഘട്ടമായി ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി വാങ്ങി ഫ്ലാറ്റ് നിർമിക്കാനുള്ള നടപടികളിലുള്ള അലംഭാവം, ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച വനിതകളുടെയും പുരുഷന്മാരുടെയും മൂത്രപ്പുരകൾ തുറന്നുകൊടുക്കാൻ തയാറാകാത്ത നടപടി, കമ്യൂണിറ്റി ഹാളിൽ ടോയ്ലറ്റുകളും അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിലുള്ള വീഴ്ച തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് പാർലമൻെററി പാർട്ടി നേതാവ് പി.എൻ. ശെൽവരാജൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.