പെരിയാർ നീന്തിക്കടന്ന സ്വാതി കൃഷ്ണയെ അനുമോദിച്ചു

ആലുവ: പെരിയാർ നീന്തിക്കടന്ന ആറുവയസ്സുകാരി സ്വാതി കൃഷ്ണയെ തുരുത്ത് സമന്വയ ഗ്രാമവേദിയുടെ നേതൃത്വത്തിൽ അനുമോ ദിച്ചു. ഗ്രാമവേദി പ്രസിഡൻറ് ടി.കെ. അലിയാർ, സെക്രട്ടറി എസ്. രാധാകൃഷ്ണൻ, പി.ജി. സുനിൽകുമാർ, ജെ.എം. നാസർ, കെ.പി. അശോകൻ, പി.കെ. സുഭാഷ്, ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ശിവരാത്രി മണപ്പുറത്തുനിന്ന് അദ്വൈതാശ്രമ കടവിലേക്കാണ് നീന്തിക്കയറിയത്. തുരുത്ത് പാർവതി നിവാസിൽ ജയപ്രകാശിൻെറയും പാർവതിയുടെയും ഇളയമകളാണ് സ്വാതി കൃഷ്ണ. ആലുവയിലെ വളാശ്ശേരി സ്വിമ്മിങ് ക്ലബ്ബിലെ പരിശീലകനായ സജി വളാശ്ശേരിയുടെ ശിക്ഷണത്തിലാണ് നീന്തൽ പരിശീലനം നേടിയത്. ശിവഗിരി വിദ്യാനികേതനിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ മൂത്ത സഹോദരി കൃഷ്ണ ഏഴാം വയസ്സിൽ പെരിയാർ നീന്തിക്കയറിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി ആലുവ: സർവിസിൽനിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ആലുവ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങ് ടെൽക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ഓരോ പൊലീസ് ഉദ്യോഗസ്ഥൻെറയും സേവനകാലം സമൂഹത്തെ മുന്നോട്ടുനയിക്കാൻ ഉപകരിച്ചിട്ടുണ്ടെന്നും കാലം അത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ റൂറൽ പ്രസിഡൻറ് ഇ.കെ. അബ്‌ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ സംസ്ഥാന ജനറൽ സെകട്ടറി സി.ആർ. ബിജു, ജില്ല സെക്രട്ടറി ജെ. ഷാജിമോൻ, സി.ഐ. ഷാജൻ, ഇ.കെ. അനിൽ കുമാർ, എം.വി. സനിൽ, ഇന്ദുചൂഡൻ എന്നിവർ സംസാരിച്ചു. മകളുടെ വിവാഹത്തലേന്ന് പാട്ടുപാടുന്നതിനിെട കുഴഞ്ഞുവീണ് മരിച്ച എസ്.ഐ വിഷ്ണുപ്രസാദിന് പാടി മുഴുമിക്കാൻ കഴിയാതിരുന്ന ഗാനം വേദിയിൽ പിടിയാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. 19 ഉദ്യോഗസ്ഥർക്കാണ് യാത്രയയപ്പ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.