ഹൈബിക്കെതിരായ പീഡന പരാതി: കൂടുതൽ സമയം തേടി ​െപാലീസ്​

കൊച്ചി: ഹൈബി ഇൗഡൻ എം.എൽ.എ പീഡിപ്പിച്ചെന്നാരോപിച്ച് സോളാർ കേസ് പ്രതിയായ വനിത നൽകിയ പരാതിയിൽ അന്വേഷണം പൂർത്തി യാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് പൊലീസ് ഹൈകോടതിയിൽ. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുവതി നൽകിയ ഹരജിയിലാണ് അസി. പൊലീസ് കമീഷണർ ആർ. പ്രതാപൻ നായരുടെ രേഖാമൂലമുള്ള വിശദീകരണം. പരാതിയിൽ പ്രത്യേക സംഘത്തെ നിയമിച്ച് ഏപ്രിൽ രണ്ടിന് അന്വേഷണം തുടങ്ങിയതായി വിശദീകരണത്തിൽ പറയുന്നു. ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ പരിഗണനയിലാണ്. ഇരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈബി ആവശ്യപ്പെട്ടതനുസരിച്ച് കോൺഗ്രസ് പാർട്ടിക്ക് 38 ലക്ഷം രൂപ ഏർപ്പാടാക്കിയെന്നും തൻെറ കമ്പനിയിലെ ചിലർ ഇതിന് സാക്ഷികളാണെന്നുമാണ് മൊഴി നൽകിയത്. ഇരയുമായുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകൾ ലഭ്യമാക്കാനാവില്ലെന്ന് സർവിസ് ഏജൻസി അറിയിച്ചിട്ടുണ്ട്. സംഭവം നടന്ന് ഏറെക്കാലം കഴിഞ്ഞാണ് പരാതി ലഭിച്ചതെന്നതാണ് കാരണം. അതേസമയം, എം.എൽ.എ ക്വാട്ടേഴ്സിൽ സംഭവം നടന്നെന്നു പറയുന്ന മുറിയുടെ കൈവശക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ നിയമസഭ സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും അന്നേ ദിവസം എം.എൽ.എ ക്വാട്ടേഴ്സിലേക്ക് വന്നവരുടെ വിവരങ്ങൾ ഉൾപ്പെട്ട രജിസ്റ്ററും വാഹനങ്ങളുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.