ആലുവ: സി.പി.എം ആലുവ ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി എം.ജെ.ജോണിയുടെ പതിനൊന്നാമത് അനുസ്മരണ സമ്മേളനം നടത്തി. ജില്ല സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ അഡ്വ.വി.സലിം അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി ചെയർമാൻ ടി.കെ.മോഹനൻ, സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി.ഉദയകുമാർ, ജില്ല കമ്മിറ്റി അംഗം വി.എം.ശശി, ദേശാഭിവർധിനി ബാങ്ക് പ്രസിഡൻറ് പി.എം.സഹീർ, സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സിസിലി ജോണി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ആലുവ: കാർഷിക ഗ്രാമവികസന ബാങ്കിലെ 23 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന റെക്കോർഡ് കീപ്പർ കെ.കെ.മോഹനന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ബാങ്ക് പ്രസിഡൻറ് കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.വി.പൗലോസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.കെ.ജമാൽ, കെ.മോഹനൻ, അസി.രജിസ്ട്രാർ/വാല്യുവേഷൻ ഓഫിസറായ എം.ജോളി ജോർജ്, അസി.രജിസ്ട്രാർ/സ്പെഷ്യൽ സെയിൽ ഓഫിസറായ ടി.ശ്രീകല, മുൻ സെക്രട്ടറി പൊന്നപ്പപിള്ള, അസി.സെക്രട്ടറി ഏലിയാമ്മ, ബാങ്ക് എംപ്ലോയീസ് യൂനിയൻ പ്രസിഡൻറ് പോളി എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം എസ്.എൻ.കമ്മത്ത് സ്വാഗതവും സെക്രട്ടറി ലിജി.പി.സ്കറിയ നന്ദിയും പറഞ്ഞു. കെ.കെ.മോഹനൻ യാത്രയയപ്പ് സമ്മേളനത്തിന് മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.