ലോക്​സഭയിൽ കേരളത്തിനായി യു.ഡി.എഫ്​ ഒപ്പം നിൽക്കണം -എ.എം. ആരിഫ്​ എം.പി

ആലപ്പുഴ: കേരളത്തിൻെറ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്ന അനാസ്ഥക്കെതിരെ ലോക്സഭയിൽ യു.ഡി.എഫ് ഒപ്പം നിൽക്കണമെ ന്ന് ആലപ്പുഴ നിയുക്ത എം.പി എ.എം. ആരിഫ്. സംസ്ഥാനത്തിൻെറ പൊതുവികസനത്തിന് 20 എം.പിമാരും യോജിച്ച് സഹകരിക്കണം. ആലപ്പുഴ പ്രസ് ക്ലബ്ബിൻെറ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഒരേയൊരു എൽ.ഡി.എഫ് എം.പി എന്ന നിലയിൽ ഇടതുപക്ഷ വീക്ഷണങ്ങൾ പാർലമൻെറിൽ എത്തിക്കും. ശബരിമല വിഷയം തെരെഞ്ഞടുപ്പിനെ ബാധിച്ചിട്ടുണ്ടാവാം. കോടതി വിധി നടപ്പാക്കണമെന്ന ബാധ്യത നിർവഹിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തിൽ തെറ്റുചെയ്തിട്ടില്ലെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാറും പാർട്ടിയും പരാജയപ്പെട്ടു. തെരെഞ്ഞടുപ്പിൽ നയം ബോധ്യപ്പെടുത്തുകയാണ് എൽ.ഡി.എഫ് ചെയ്തത്. എന്നാൽ, കേന്ദ്രസർക്കാറിനെതിരെ ഉയർന്ന പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി വയനാട് മത്സരിച്ചതിലൂടെ കോൺഗ്രസ് ചെയ്തത്. മനസ്സിൽവെച്ച് പ്രതികരിക്കുന്ന സമീപനം വോട്ടർമാരിലുണ്ടായതുമൂലം സംഭവിച്ച തെരെഞ്ഞടുപ്പിലെ പരാജയം മുൻകൂട്ടി മനസ്സിലാക്കാൻ പാർട്ടിക്ക് കഴിയാതെവന്നു. അരൂരിലെ ജനം വോട്ട് ചെയ്യാതിരുന്നത് വേദനയുണ്ടാക്കിയെങ്കിലും തന്നെ വെറുത്തിട്ടാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയത്തിൽ വെള്ളാപ്പള്ളി നടേശനോട് പ്രത്യേക കടപ്പാടില്ല. എല്ലാ സമുദായങ്ങളും സഹായിച്ചപോലെ അദ്ദേഹവും സഹായിച്ചു. ആലപ്പുഴയിൽ ബൈപാസ് നിർമാണത്തിനാണ് പ്രഥമ പരിഗണന. തീരദേശ വികസനവും ഓട്ടോകാസ്റ്റ്, റെയിൽവേ തുടങ്ങിയ മേഖലയിലും ഇടപെടൽ നടത്തുമെന്ന് എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.