മുഇൗനുദ്ദീൻ മുസ്​ലിയാർ കരുണ ചെയ്യുന്നു; പടച്ചവ​െൻറ കൃപക്കായി

മുഇൗനുദ്ദീൻ മുസ്ലിയാർ കരുണ ചെയ്യുന്നു; പടച്ചവൻെറ കൃപക്കായി ആലപ്പുഴ: കരുണ ചെയ്യുേമ്പാൾ മുഇൗനുദ്ദീൻ മുസ്ലിയാർ ക്ക് മുന്നിൽ വേർതിരിവുകളൊന്നുമില്ല. 'ഭൂമിയിലുള്ളവർക്ക് കരുണ ചെയ്താൽ ആകാശത്തുള്ളവർ നിങ്ങൾക്ക് കരുണചെയ്യും' ഇൗ പ്രവാചകവചനമാണ് ആലിേശ്ശരിയിലെ നസറുൽ ഇഖ്വാൻ എം.എസ്.എസ് മദ്റസയുടെ പ്രധാനാധ്യാപകൻകൂടിയായ ഈ 50 കാരനെ നയിക്കുന്നത്. 14 വർഷമായി ജില്ല ആശുപത്രിയിൽ തൻെറ നേതൃത്വത്തിൽ രോഗികൾക്ക് കഞ്ഞി വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള നിർധനർക്ക് ആശ്രയമാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അദ്ദേഹത്തിൻെറ ചിന്തയിൽ മറ്റൊന്നില്ല. സഹായങ്ങളിൽ വേർതിരിവ് പാടില്ലന്നാണ് മുഇൗനുദ്ദീൻെറ പക്ഷം. 24 വർഷം മുമ്പ് മെഡിക്കൽ കോളജ് ജങ്ഷനിലെ പാലസ് പള്ളിയിൽ ഇമാമായി വന്ന കാലത്താണ് കുട്ടനാട്ടിലെ ദമ്പതികൾ വിശന്ന് വലഞ്ഞ് അദ്ദേഹത്തിന് മുന്നിൽ കൈനീട്ടിയത്. പിന്നൊരിക്കൽ റമദാന് പുതിയ ഉടുപ്പിന് വാശിപിടിക്കുന്ന മകളുടെ മുന്നിൽ പണമില്ലാതെ കരയുന്ന പിതാവിനെയും കണ്ടു. ഇൗ രണ്ട് കാഴ്ചയും മുഇൗനുദ്ദീൻെറ ഹൃദയത്തെ ആഴത്തിൽ തൊട്ടു. തുടർന്നാണ് അടുത്ത പരിചയക്കാരായ മൂന്നുനാലുപേരെ കൂട്ടി സാധുരക്ഷാ സമിതി രൂപവത്കരിച്ച് സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. ആദ്യവർഷം സ്വന്തം കീശയിൽനിന്നെടുത്ത പണംകൊണ്ട് 50 പേർക്കാണ് പുതുവസ്ത്രം നൽകിയത്. പിന്നീട് ഒാരോവർഷം കഴിയുന്തോറും മുഇൗനുദ്ദീൻെറ ദാനങ്ങളും പെരുകി. തുടർന്ന് അദ്ദേഹം ഇതിന് സംഘടന രൂപവത്കരിച്ചു. പേര് അൽ ഇഹ്സാൻ. അർഥം പരക്ഷേമതൽപരത. ഇൗ പെരുന്നാളിനുമുമ്പ് 252 പേർക്കാണ് ഇദ്ദേഹത്തിൻെറ നേതൃത്വത്തിൽ വസ്ത്രം നൽകിയത്. ഇപ്പോൾ കഞ്ഞിവിതരണത്തിനും പാചകത്തിനും പ്രത്യേകം ആളെ വെച്ചിട്ടുണ്ട്. തീരെ നിവൃത്തി ഇല്ലാത്തവർക്ക് മരുന്ന് നൽകാൻ മെഡിക്കൽ കോളജ് ജങ്ഷനിലെ ഷിഫാ മെഡിക്കൽ സ്റ്റോറിൽ ഏൽപിച്ചിട്ടുണ്ട്. കിടപ്പുരോഗികൾക്ക് വീട്ടിൽ മരുന്നും ഡയാലിസിസ് സഹായവും എത്തിക്കുന്നു. വീട് വാടകക്ക് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നു. അനാഥജഡങ്ങൾ അതത് മത ആചാരങ്ങൾക്കനുസരിച്ച് സംസ്കരിക്കുന്നു. സ്ത്രീധനത്തിനെതിരെ ലഘുലേഖ വിതരണം ചെയ്യുന്ന ഇദ്ദേഹം മകൻെറ വിവാഹത്തിൽ മാതൃക കാട്ടി. മണ്ണഞ്ചേരി തമ്പകച്ചുവടിൽ 15 സൻെറ് ഭൂമിയിൽ വൃദ്ധസദനവും ലഹരിമുക്ത കേന്ദ്രവുമാണ് മുഇൗനുദ്ദീൻെറ ഇപ്പോഴത്തെ സ്വപ്നം. സംഘടനയിൽ അംഗങ്ങളായ 50 പേരിൽനിന്ന് പിരിക്കുന്നതും സ്വന്തം കൈയിൽനിന്ന് എടുക്കുന്നതുമായ പണംകൊണ്ടാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നത്. വലിയചുടുകാട് കിഴക്ക് ഹൈദറൂസിയ എ.ടി.ആർ മൻസിലിൽ ഭാര്യ സീനത്തും രണ്ട് ആൺ മക്കളും അദ്ദേഹത്തിൻെറ നല്ല പ്രവർത്തനങ്ങൾക്ക് കൂട്ടിനായുണ്ട്. ---ജിനു റെജി ചിത്രം 52 എ.എം. മുഇൗനുദ്ദീൻ മുസ്ലിയാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.