കരിമണൽ കടത്ത് ധീവരസഭ തടഞ്ഞു; ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തുനിന്നുള്ള കരിമണൽ കടത്ത് ധീവരസഭ തടഞ്ഞതിനെത്തുടർന്ന് കലക്ടറേറ്റിൽ നടന്ന ച ർച്ച തീരുമാനമാകാതെ പിരിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് കലക്ടർ എസ്. സുഹാസിൻെറ അധ്യക്ഷതയിൽ ചർച്ച നടന്നത്. തുറമുഖത്തിൻെറ രണ്ടാംഘട്ട വികസനം ആരംഭിക്കാതെ മണലെടുപ്പ് അനുവദിക്കില്ലെന്ന് ധീവരസഭ നേതാക്കൾ വ്യക്തമാക്കി. ഈ തീരുമാനം 13ന് തിരുവനന്തപുരത്തെത്തി മന്ത്രിമാരെ അറിയിക്കാമെന്ന് കലക്ടർ പറഞ്ഞു. മന്ത്രിതല ചർച്ചയിൽ ഈ വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് ധീവരസഭയും ആവശ്യപ്പെട്ടു. ഏതാനും ദിവസം മുമ്പാണ് തോട്ടപ്പള്ളി തുറമുഖത്തുനിന്നുള്ള കരിമണൽ കടത്ത് തടഞ്ഞുകൊണ്ട് ധീവരസഭ കൊടികുത്തിയശേഷം ഗേറ്റ് പൂട്ടിയത്. ഇതോടെ കരിമണൽ നീക്കം നിലച്ചതിനാലാണ് അടിയന്തര ചർച്ചക്ക് സർക്കാർ തയാറായത്. എന്നാൽ, ചർച്ച അലസിപ്പിരിഞ്ഞതോടെ കരിമണൽകടത്ത് അനന്തമായി നീളും. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ്, വൈസ് പ്രസിഡൻറ് വി. ശശികാന്തൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേശ്വരി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ആരോമൽ, ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ, സംസ്ഥാന കൗൺസിൽ അംഗം പി.ജി. സുഗുണൻ, ജില്ല പ്രസിഡൻറ് ജി. ഓമനക്കുട്ടൻ, താലൂക്ക് പ്രസിഡൻറ് കെ. പ്രദീപ്, സെക്രട്ടറി കെ. രത്നാകരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ആലപ്പുഴയിലെ ഇടതുപക്ഷ വിജയം ബി.ജെ.പിയുടെ വര്‍ഗീയ വിഭജനതന്ത്രത്തിൻെറ ഫലം -യു.ഡി.എഫ് ആലപ്പുഴ: ലോക്സഭ മണ്ഡലത്തില്‍ ഇടതുസ്ഥാനാർഥിയുടെ വിജയത്തിന് ആധാരം ബി.ജെ.പിയുടെ വര്‍ഗീയ വിഭജനമാണെന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം വിലയിരുത്തി. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ടുകള്‍ ചോര്‍ത്തിയെടുക്കാനും മറിച്ചുകൊടുക്കാനും സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിക്കുകയായിരുെന്നന്ന് യോഗം ആരോപിച്ചു. ചേര്‍ത്തല ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ യു.ഡി.എഫിൻെറ പരമ്പരാഗത വോട്ടിലുണ്ടായ ചോര്‍ച്ചയുടെ യഥാർഥ കാരണങ്ങള്‍ കണ്ടെത്താന്‍ യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എം. മുരളി അധ്യക്ഷത വഹിച്ചു. ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ബി. രാജശേഖരന്‍, എ.എ. ഷുക്കൂര്‍, എ.എം. നസീര്‍, വി.സി. ഫ്രാന്‍സിസ്, ജോര്‍ജ് ജോസഫ്, എ. നിസാര്‍, കളത്തില്‍ വിജയന്‍, ഡി. സുഗതന്‍, കോശി എം. കോശി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.