കണ്ടൽതൈ നട്ട്​ ഡി.വൈ.എഫ്.ഐ പരിസ്ഥിതി ദിനാചരണം

വൈപ്പിന്‍: ഡി.വൈ.എഫ്.ഐയുടെ പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം ചെറായിയില്‍ സംസ്ഥാന സെക്രട്ടറി എ.എ. റഹീമും സംസ് ഥാന പ്രസിഡൻറ് എസ്. സതീഷും കണ്ടല്‍തൈ നട്ട് നിർവഹിച്ചു. 'കണ്ടല്‍ കാക്കാം നാളേക്കായ്' മുദ്രാവാക്യം ഉയര്‍ത്തി ഓരോ മേഖലയിലും 1000 കണ്ടല്‍തൈകള്‍ നടുന്നതാണ് പദ്ധതി. തൃക്കടക്കാപ്പിള്ളി ക്ഷേത്രത്തിന് സമീപം കായല്‍ തീരത്ത് നടന്ന ചടങ്ങില്‍ ജില്ല പ്രസിഡൻറ് പ്രിന്‍സി കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എ.എ. അന്‍ഷാദ്, മുന്‍ ജില്ല സെക്രട്ടറി കെ.എസ്. അരുണ്‍കുമാര്‍, വൈപ്പിന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍, കെ.ആര്‍. ഗോപി, പി.ബി. രതീഷ്, എ.പി. പ്രിനില്‍, എല്‍. ആദര്‍ശ്, സുജിത്കുമാര്‍, സോളമന്‍ സിജു, രശ്മി തോമസ്, ലിറ്റിഷ ഫ്രാന്‍സിസ്, എം.പി. ശ്യാംകുമാര്‍, പി.ഡി. ലൈജു, വി.ടി. സുരജ്, വി.ബി. സേതുലാല്‍, കെ.കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു. ചെറായി പ്രദേശത്ത് 2000കണ്ടല്‍ തൈകള്‍ നട്ട് പരിപാലിക്കുമെന്ന് ഡി.വൈ.എഫ്.ഐ ചെറായി മേഖല സെക്രട്ടറി വി.ബി. സായന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.