ചാരുംമൂട്(ആലപ്പുഴ): ഇല്ലാത്ത രോഗത്തിന് കീമോതെറാപ്പി ചെയ്ത കുടശ്ശനാട് ചിറയ്ക്ക് കിഴക്കേക്കര വീട്ടിൽ രജനിയെ ക ൊടിക്കുന്നിൽ സുരേഷ് എം.പി തിങ്കളാഴ്ച ഉച്ചക്ക് വീട്ടിലെത്തി സന്ദർശിച്ചു. സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് സംഭവത്തിനു കാരണമെന്നും ഉത്തരവാദികളായ ഡോക്ടർക്കും ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രജനിയുടെ പരാതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കൈമാറും. പ്രതിപക്ഷ നേതാവിലൂടെ വിഷയം നിയമസഭയിൽ ഉന്നയിക്കും. രജനിക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. മുൻ എം.എൽ.എ കെ.കെ.ഷാജു, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, മനോജ് സി.ശേഖർ, രാജൻ പൈനുംമൂട്ടിൽ തുടങ്ങിയവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.