പുസ്​തകരചന: ക്രൈംബ്രാഞ്ച്​ കേസ്​ റദ്ദാക്കണമെന്ന്​ ജേക്കബ്​ തോമസി​െൻറ ഹരജി

പുസ്തകരചന: ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ജേക്കബ് തോമസിൻെറ ഹരജി െകാച്ചി: പുസ്തകരചനയുടെ പേരിൽ തനിക്കെതിര െ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിൻെറ ഹരജി. വിജിലൻസ് ഡയറക്ടറായിരിക്കെ 'സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ' എന്ന പേരിൽ ആത്മകഥാപരമായ പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിൻെറ പേരിൽ കേസെടുത്തതെന്നും ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജിയിൽ കോടതി സർക്കാറിൻെറ വിശദീകരണം തേടി. പൊലീസ് നടപടി നിയമവിരുദ്ധമാണ്. കേസെടുക്കാനുള്ള കാരണം വ്യക്തമാക്കാതെയാണ് മജിസ്ട്രേറ്റിൻെറ ഉത്തരവ്. ഔദ്യോഗിക കാലഘട്ടത്തിലെ ചില അനുഭവങ്ങളുടെ കുറിപ്പാണിത്. പുസ്തകരചന ഓൾ ഇന്ത്യ സർവിസ് റൂൾസിന് എതിരുമല്ല. അതിനാൽ ഇതൊരു കുറ്റകൃത്യമല്ല. എഫ്.ഐ.ആറിലെ രേഖപ്പെടുത്തലുകൾ കേസെടുക്കാൻ മതിയായതല്ല. കേസ് ദുരുദ്ദേശ്യപരമാണെന്നും അപമാനിക്കാനും ഭാവി നശിപ്പിക്കാനും തന്നെ തുടർച്ചയായി സസ്പെൻഷനിൽ നിർത്താനുമുള്ള തന്ത്രത്തിൻെറ ഭാഗമാണ് നടപടിയെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.