ആലപ്പുഴ ലൈവ്​

വേണം കുരുന്നുകൾക്ക് കരുതലിൻെറ യാത്ര സ്കൂൾ അധ്യയനവർഷം തുടങ്ങുന്ന ദിവസംതന്നെ സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെട്ട് നിരവധി കുരുന്നുകളുടെ ജീവൻ പൊലിഞ്ഞ വാർത്തകൾ മുൻ വർഷങ്ങളിൽ നാം കേട്ടിട്ടുണ്ട്. അധികൃതരുടെ അനാസ്ഥയും സ്കൂളുകളുടെ ലാഭക്കൊതിയുമൊക്കെയാണ് ഇതിന് കാരണം. ഇക്കുറി പഴുതടച്ച സംവിധാനങ്ങളുമായാണ് ട്രാഫിക് പൊലീസ് രംഗത്തുള്ളത്. ഇതിനകം സ്കൂൾ അധികൃതർക്കും ഡ്രൈവർമാർക്കും ബോധവത്കരണം നൽകി. സ്കൂൾ ബസുകളുടെ പരിശോധനയും ഏകദേശം പൂർത്തിയായി. സ്കൂൾ ബസുകൾ പാലിക്കേണ്ട നിയമങ്ങൾ ചുവടെ. *നിർബന്ധമായും മഞ്ഞനിറം അടിക്കണം *ഇരുവശവും സ്കൂളിൻെറ പേരും ഫോൺ നമ്പറും എഴുതണം *സ്കൂൾ ബസ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം *ജനാലകൾ ഗ്രില്ലുകൾ പിടിപ്പിച്ചതാകണം *വാതിലുകൾ സുരക്ഷാസംവിധാനങ്ങൾ പൂർണമായും പാലിച്ചുള്ളതാകണം *വേഗനിയന്ത്രണ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം *അഗ്നിരക്ഷ ഉപകരണങ്ങൾ ഘടിപ്പിക്കണം *പൊലീസ് അന്വേഷണത്തിന് വിധേയരായതിനുശേഷമേ വാഹന ജീവനക്കാരെ നിയമിക്കാവൂ *കുട്ടികളെ സഹായിക്കാൻ ജീവനക്കാർ വേണം. സ്ത്രീ ജീവനക്കാർക്ക് മുൻഗണന നൽകണം *കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്കൂളിലും ട്രാൻസ്പോർട്ട് മാനേജറെ നിയമിക്കണം *ഒരുഅധ്യാപകൻെറ സാന്നിധ്യമെങ്കിലും ബസിൽ ഉറപ്പാക്കുന്നത് നന്നായിരിക്കും *കുട്ടികൾ ബസിൽ യാത്ര ചെയ്യുേമ്പാൾ ഒരുകാരണവശാലും ബസ് മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യാൻ പാടില്ല *പ്രഥമശുശ്രൂഷ സാമഗ്രികൾ കരുതിയിരിക്കണം *കുട്ടികളെ വാഹനത്തിൽ നിർത്തി കൊണ്ടുപോകാൻ പാടില്ല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.