ആലപ്പുഴ ലൈവ്​

കരുതിയിരിക്കുക; തട്ടിപ്പുകാരെ ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികളെ റാഞ്ചാനും ചിലർ വലവീശിക്കഴിഞ്ഞു. പല സ്ഥാപനങ്ങളും അംഗീകാരം ഇല്ലാത്തവയാണ്. ഇവയെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി ഫേസ്ബുക്കിൽ പങ്കുവെക്കപ്പെട്ട വൈറലായ പോസ്റ്റാണ് ചുവടെ. 'സ്‌കൂളും കോളജും തുറക്കാറായി. ചാനലുകളിലും പത്രങ്ങളിലും ഓരോ അൽക്കുൽത്ത് കോഴ്‌സുകളുടെയും കോളജുകളുടെയും പരസ്യങ്ങൾ ആണ്. 'ലോകോത്തര നിലവാരം' ഉള്ള കോഴ്‌സിൽ ഒന്ന് നിങ്ങൾ ചേർന്ന് തന്നാൽ മതി, നിങ്ങളുടെ ഭാവി ഞങ്ങൾ ഇപ്പൊ ശരിയാക്കിത്തരാം മോഡലിൽ കുെറ സുലൈമാൻസ് ആൻഡ് ഹനുമാൻസ് നടത്തുന്ന സ്ഥാപനങ്ങൾ. ഭീകരമായ ഫീസ് വാങ്ങി കുട്ടികളെ വഴിയാധാരം ആക്കുന്ന, മാതാപിതാക്കളുടെ നടുവൊടിക്കുന്ന ഉടായിപ്പ് കോഴ്‌സുകൾ. മറൈൻ എൻജിനീയറിങ്, ഫയർ ആൻഡ് സേഫ്റ്റി, ലിഫ്റ്റ് ടെക്നോളജി, ഹോട്ടൽ മാനേജ്മൻെറ് ഇങ്ങനെ കുെറ കോഴ്‌സുകൾ പഠിച്ചാൽ വിദേശത്ത് വൻ ശമ്പളത്തിൽ പ്ലേസ്മൻെറ് ഉറപ്പ് എന്ന രീതിയിൽ ആണ് വലവിരിക്കുന്നത്. ഇവർ എത്ര പേർക്ക് ജോലി കൊടുത്തു എന്നറിയില്ല, പക്ഷേ എല്ലാർക്കിട്ടും പണി കൊടുത്തെന്നറിയാം. ഹോട്ടൽ മാനേജ്മൻെറ് പഠിച്ച കുട്ടികൾക്ക് ജോലി കിട്ടുന്നത് നാട്ടിലെ ചില്ലറ സെറ്റ്അപ്പ് ഹോട്ടലിൽ. അവിടെ പൊറോട്ട അടിക്കുന്ന വ്യക്തി ഒരാഴ്ച വാങ്ങുന്ന ശമ്പളം ഇവർക്ക് ഒരുമാസത്തെ ശമ്പള അരിയേഴ്സ് ആയി എഴുതിവെക്കും. അതാണ് പ്ലേസ്മൻെറ്. ഓട്ടോറിക്ഷ വാങ്ങാനും ചായക്കട തുടങ്ങാനും ലൈസൻസ് വേണം. എന്നാൽ, എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ചെറിയ ക്ലാസ് മുറിയിലെ ബോർഡിൽ വിമാനത്തിൻെറ പടം വരച്ചുപഠിപ്പിക്കുന്ന കോഴ്‌സിന് വേണ്ട. പഠിപ്പിക്കുന്ന 'പ്രഫസർ' എട്ടാണോ ഗുസ്തി ആണൊ എന്നൊന്നും ആരും ചോദിക്കുന്നില്ല. ആരോട് പറയാൻ, ആര് കേൾക്കാൻ. ഉന്നതവിദ്യാഭ്യാസം ആണത്രേ. മല്ലു ഭള്ളുതന്നെ'
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.