ആലപ്പുഴ ലൈവ്​

അണിഞ്ഞൊരുങ്ങി സ്കൂളുകൾ പ്രളയപാഠം കടന്ന് പുതുഅറിവിലേക്കും അനുഭവങ്ങളിലേക്കും വിദ്യാർഥികളെ ക്ഷണിച്ച് വിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി. സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ അടക്കം വികസിപ്പിച്ചും അറ്റകുറ്റപ്പണി നടത്തിയുമാണ് സ്കൂളുകൾ പ്രവേശനോത്സവത്തിന് തയാറെടുക്കുന്നത്. മതിലുകളിൽ ചിത്രങ്ങൾ വരച്ചും അലങ്കാരപ്പണികൾ ചെയ്തും വിദ്യാലയങ്ങൾ ഒരുങ്ങി. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചതുമൂലം ഉണ്ടായ നാശനഷ്ടങ്ങൾ ഒാരോ സ്കൂളും പരിഹരിച്ചു. പ്രളയകാലത്ത് ആയിരത്തോളം പേർ ദിവസങ്ങൾ വിദ്യാലയങ്ങളിൽ താമസിച്ചതുമൂലം ൈപപ്പ്, ബാത്ത് റൂം, കെട്ടിടത്തിനടക്കം കേടുപാടുകൾ സംഭവിച്ചിരുന്നു. പ്രളയ അടയാളങ്ങളെല്ലാം കഴുകിക്കളഞ്ഞാണ് പുതു അധ്യയനവർഷത്തെ സ്കൂളുകൾ വരവേൽക്കുന്നത്. സ്കൂൾ ഗ്രൗണ്ടുകളിൽ വേനലവധിക്കാലത്ത് പുറത്തുനിന്നുള്ളവർ ക്രിക്കറ്റ് കളിച്ചും മറ്റും തകർത്ത ചില്ലുകൾ അടക്കം നന്നാക്കിയെന്ന് നഗരത്തിലെ ചില സ്കൂൾ അധികൃതർ പറയുന്നു. ചുവരുകളും ക്ലാസ് മുറികളും ചിത്രങ്ങൾകൊണ്ട് സമ്പുഷ്ടമാക്കാനും ഇത്തവണ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്. നാടിൻെറ കലയും സംസ്കാരവും ചരിത്രവും നിറയുന്ന ചിത്രങ്ങൾ വിദ്യാർഥികൾക്ക് ഉണർവാകും. പ്രവേശനദിനം വ്യത്യസ്ത കലാപരിപാടികളും സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്. കഥകളി, ഒാട്ടൻതുള്ളൽ, ചെണ്ടമേളം തുടങ്ങിയ തനത് കലാരൂപങ്ങളും മുതിർന്ന വിദ്യാർഥികൾ അവതരിപ്പിക്കുന്ന പരിപാടികളും ആറിന് സ്കൂളുകളിൽ അരങ്ങേറും. 'താരമാകാൻ' വിദ്യാർഥികളെ ക്ഷണിച്ച് വിപണി പുതിയ അധ്യയനവർഷം വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങുന്നതിന് മുേമ്പ വിപണി തയാറായിക്കഴിഞ്ഞു. മോഹൻലാൽ കഥാപാത്രമായ ഒടിയൻ, ലൂസിഫർ, മമ്മൂട്ടിയുടെ മധുരരാജ, കൂടാതെ ബെൻടെൻ, മിക്കിമൗസ്, സ്പൈഡർമാൻ തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ഗ്രാഫിക്സ് ചിത്രങ്ങൾ പതിച്ച ബാഗുകളാണ് ഇത്തവണത്തെ െട്രൻഡ്. ഇങ്ങനെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെല്ലാം കുടകളിലും ടിഫിന്‍ ബോക്സുകളിലും ബോക്സുകളിലും പെൻസിലുകളിൽ വരെ ഇടംപിടിച്ചു കഴിഞ്ഞു. ചൈനീസ് ബാഗുകളും കുടകളും പതിവുതെറ്റിക്കാതെ വിപണിയുടെ ഭാഗമായി. പുതുമയും വൈവിധ്യവുമാർന്ന ഉൽപന്നങ്ങൾ വാങ്ങി സ്കൂളിലെ 'സ്റ്റാർ' ആകാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ. വില കൂടുതലാെണങ്കിലും രക്ഷിതാക്കൾ വിദ്യാർഥികളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുെന്നന്ന് വ്യാപാരികൾ പറയുന്നു. 300 മുതല്‍ 1500 രൂപ വരെയാണ് ബാഗുകളുടെ വില. ഹയർ സെക്കൻഡറി, കോളജ് കുട്ടികള്‍ക്ക് വ്യത്യസ്ത ബ്രാൻഡുകളുടെ ബാഗുകളും വിപണിയിലുണ്ട്. ബാഗുകളില്‍ പുതുമയുണര്‍ത്തുന്ന സ്‌കൂള്‍ ട്രോളി ബാഗുകൾ വ്യത്യസ്തമാണ്. 1000 മുതല്‍ 3000 രൂപ വരെയാണ് ട്രോളിയുടെ വില. കുട്ടികൾക്കുള്ള കുടകളില്‍ ആകര്‍ഷക നിറങ്ങളും കാര്‍ട്ടൂണുകളുംതന്നെയാണ് മുഖ്യം. മഴക്കോട്ടിലുമുണ്ട് നിരവധി സിനിമ-കാർട്ടൂൺ നായകരുടെ ചിത്രങ്ങൾ. പെന്‍സില്‍ ബോക്സ്, പൗച്ചസ്, വാട്ടര്‍ ബോട്ടില്‍, ലഞ്ച് ബോക്സ് തുടങ്ങിയവയിൽ ചൈനീസ് ആധിപത്യംതന്നെ. വരും ദിവസങ്ങളിലും കച്ചവടം പൊടിപൊടിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.