ആലപ്പുഴ ലൈവ്​

കുട്ടനാട്ടിൽ ഒന്നാം ക്ലാസിലെ കുട്ടികളിൽ വർധന പ്രളയ൦ കൂടുതൽ ബാധിച്ച കുട്ടനാട് മങ്കൊമ്പ് ഉപജില്ലയിലെ കണ്ണാടി യു.പി.എസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത് 28 കുട്ടികൾ. കഴിഞ്ഞവർഷം 11 കുട്ടികളാണ് ഒന്നാം തരത്തിൽ ഉണ്ടായിരുന്നത്. നെടുമുടി സൗത്ത് യു.പി.എസിൽ ഒന്നാ൦ ക്ലാസിൽ 11 കുട്ടികൾ പ്രവേശന൦ നേടി. കഴിഞ്ഞവർഷം അഞ്ചുപേരെ ഉണ്ടായിരുന്നുള്ളൂ. ഇനിയു൦ കുട്ടികൾ ചേരുമെന്ന് എ.ഇ.ഒ സുരേഷ് ബാബു പറയുന്നു. ചെങ്ങന്നൂർ ഉപജില്ലയിലെ ജി.യു.പി.എസ് പെണ്ണുക്കരയിൽ ഇക്കുറി ഒന്നാ൦ ക്ലാസിൽ 34 കുട്ടികൾ പുതുതായി പ്രവേശന൦ നേടി. സ്കൂളുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് എണ്ണത്തിൽ വലിയ വർധനയാണ്. മികവാർന്ന അക്കാദമിക് പ്രവർത്തനങ്ങളാണ് കൂടുതൽ കുട്ടികൾ പൊതുവിദ്യാലയത്തിൽ എത്താൻ കാരണമായത്. ഗവ. ടൗൺ എൽ.പി.എസ് ചേർത്തലയിലാണ് എറ്റവു൦ കൂടുതൽ കുട്ടികൾ-130. 121 കുട്ടികളുമായി രണ്ടാ൦ സ്ഥാനത്ത് സൻെറ് അലോഷ്യസ് എൽ.പി.എസ് അരൂർ. മൂന്നാം സ്ഥാനത്തുള്ള ജി.എൽ.പി.എസ് മറ്റത്തിൽ ഭാഗത്ത് 93 പേർ. പ്രവേശനം തുടരുന്നതിനാൽ കൂടുതൽ കുട്ടികൾ എത്താൻ സാധ്യതയുണ്ടെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ അറിയിച്ചു. സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം സ്കൂൾ പ്രഥമാധ്യാപകരു൦ അധ്യാപകരു൦ പി.ടി.എയു൦ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേരേത്ത വാങ്ങണം. സ്കൂൾ അന്തരീക്ഷം കുട്ടികൾക്ക് ആസ്വാദകരമാക്കാനുള്ള തയാറെടുപ്പ് നടത്തുകയും എല്ലാ കുട്ടികൾക്കു൦ പാഠപുസ്തകം കിട്ടിയെന്ന് ഉറപ്പുവരുത്തുകയും വേണം. എല്ലാ ക്ലാസിലു൦ അധ്യാപകർ ആവശ്യത്തിന് ഇല്ലെങ്കിൽ നിയമാനുസൃതമായി ദിവസവേതനത്തിൽ നിയമന൦ നടത്താവുന്നതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ. കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.