കായംകുളം: സാഹോദര്യത്തിൻെറ കണ്ണികള്‍ ഇടമുറിയാതെ സൂക്ഷിച്ച് ഒരു നൂറ്റാണ്ടിലധികമായി മസ്ജിദിൽ നോമ്പ് തുറ ഒരുക്ക ുകയാണ് വള്ളികുന്നം വലിയവിളയിൽ കുടുംബം. വിശുദ്ധ റമദാനിൻെറ മഹത്വം നെഞ്ചിലേറ്റി മുസ്‌ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ ഒരുക്കാൻ പതിവുതെറ്റാതെ ഇക്കുറിയും അവർ എത്തി. വള്ളികുന്നം കടുവിനാല്‍ മുസ്‌ലിം ജമാഅത്ത് പള്ളിയിലാണ് കടുവിനാല്‍ വലിയവിളയില്‍ കുടുംബാംഗങ്ങൾ നോമ്പുതുറ ഒരുക്കുന്നത്. 100 വര്‍ഷം മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്തകുഞ്ഞ് ജോലികഴിഞ്ഞ് വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ കടുവിനാല്‍ പള്ളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. വിശ്വാസികളില്‍നിന്ന് കാര്യം മനസ്സിലാക്കിയ കാരണവര്‍ 26ാം രാവിലെ നോമ്പുതുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് പിന്നിട്ട വർഷങ്ങളിൽ എല്ലാ ഇരുപത്താറാം നോമ്പുതുറ വലിയവിളയില്‍ കുടുംബം മുറതെറ്റാതെ നടത്തുന്നു. വെളുത്തകുഞ്ഞിൻെറ മരണശേഷം പിന്നീട് തലമുതിര്‍ന്ന കാരണവന്മാരും പുതിയ തലമുറയും തുടർന്നു. പ്രകാശും പ്രസന്നനും മുതിർന്ന അംഗങ്ങളും ചേർന്നാണ് ഇത്തവണ നോമ്പുതുറ നടത്തിയത്. നോമ്പുതുറ ദിവസമായ ഇരുപത്താറിന് രാവിലെ തന്നെ ആവശ്യമായ സാധനങ്ങള്‍ പള്ളിയിലെത്തിച്ച് ഇവിടെവെച്ച് പാചകംചെയ്ത് ആഹാരം വിതരണം ചെയ്യും. വൈകീട്ട് നോമ്പുതുറക്കുന്ന സമയമാകുമ്പോള്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ എത്തും. വരുന്നവര്‍ക്കെല്ലാം നോമ്പ് തുറക്കുന്നതിന് പഴവര്‍ഗങ്ങള്‍, ജ്യൂസ് എന്നിവയും പിന്നീട് വിഭവസമൃദ്ധമായ ആഹാരവും നല്‍കും. വലിയവിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു നിഷ്ഠപോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകാന്‍ എത്തുന്നത്. മതസൗഹാര്‍ദം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഒരുവര്‍ഷം പോലും പതിവ് തെറ്റാതെ ഇഫ്താർ ഒരുക്കുന്ന ഈ കുടുംബം മാതൃക തീര്‍ക്കുകയാണ്. വള്ളികുന്നം പ്രഭ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.