വയോധിക​െൻറ പഴ്സ് തട്ടിയെടുത്ത സംഭവം: രണ്ടുപേർ പിടിയിൽ

വയോധികൻെറ പഴ്സ് തട്ടിയെടുത്ത സംഭവം: രണ്ടുപേർ പിടിയിൽ പള്ളിക്കര: വയോധികൻെറ പഴ്സ് തട്ടിയെടുത്ത് പണം തട്ടിയ സംഭവത്തിൽ രണ്ടുപേരെ അമ്പലമേട് എസ്.ഐ ഷബാബ് കാസിമിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അമൃതകുടീരം കോളനിയിൽ താമസിക്കുന്ന അജിത് (24), ഹനീഫ് (23) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി അമൃതകുടീരം കോളനിക്ക് സമീപത്തെ കനാൽ റോഡിലൂടെ നടന്നുപോയ സമീപവാസിയായ ദാനിയേലിനെ പ്രതികൾ പിറകെചെന്ന് അടിച്ചുവീഴ്ത്തി യുവാക്കൾ പഴ്സ് തട്ടിയെടുക്കുകയായിരുന്നു. 4500 രൂപ ഇവർ അപഹരിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ നേരത്തേ മോഷണക്കേസിലും ലഹരിമരുന്ന് കേസിലും പ്രതികളാണ്. ലഹരിമരുന്ന് കേസിൽ അജിത്ത് ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. അസി. സബ് ഇൻസ്പെക്ടർ ഏലിയാസ്, സീനിയർ സി.പി.ഒമാരായ റോബർട്ട്, ജയകുമാർ, സി. പി.ഒമാരായ സുമേഷ്, മധു സുദനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു പടം. അജിത്ത്, ഹനീഫ EK PALLI Ajith 1 EK PALLI Haneefa
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.